തലച്ചോറ് ചുരുങ്ങുന്ന രോഗം; സഹായം കാത്ത് ഒരു കുടുംബം
പന്ത്രണ്ട് വർഷങ്ങളായി തലച്ചോറ് ചുരുങ്ങുന്ന രോഗമാണ് പറവൂർ സ്വദേശിയായ ബിജുവിന്. പലകാരണങ്ങളാൽ ബിജുവിന്റെ രോഗം കണ്ടുപിടിക്കാൻ വൈകി. കളമശേരി മെഡിക്കൽ കോളേജിലാണ് ഇപ്പോൾ ബിജുവിനെ ചികിത്സിക്കുന്നത്. ചികിത്സ ചിലവിന് മാത്രമായി മാസം 8000 രൂപയോളം ആവശ്യമാണ്. നാട്ടുകാരുടെ സഹായം കൊണ്ടുമാത്രമാണ് ഇതുവരെ ബിജുവും കുടുംബവും കഴിഞ്ഞുവരുന്നത്. രോഗിയായ അമ്മയും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും അടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം.
രണ്ടു മൂന്ന് വർഷങ്ങളായി ബിജുവിന്റെ ചികിത്സ മുടങ്ങിയിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്ഥിരമായി ബിജു മരുന്ന് കഴിക്കുന്നുണ്ട്. പക്ഷെ മരുന്നിന് പോലുമുള്ള വരുമാനം കണ്ടെത്താൻ സാധിക്കാത്ത അവസ്ഥയിലാണ് ഈ കുടുംബം.
Read also: നടുക്കം മാറാതെ ചെർണോബിൽ; മഹാദുരന്തത്തിന്റെ അവശേഷിപ്പുകൾ ബാക്കിനിൽക്കുമ്പോൾ…
തലച്ചോറ് ചുരുങ്ങുന്നതിന്റെ ഭാഗമായി ബിജുവിന്റെ മാനസീക നിലയും തെറ്റിയിരിക്കുകയാണ്. എപ്പോഴും ബിജുവിന്റെ ശരീരം അനങ്ങികൊണ്ടിരിക്കും. ബിജുവിന്റെ മൂത്ത മകൾക്കും രോഗലക്ഷങ്ങൾ കണ്ടുതുടങ്ങിയിരിക്കുകയാണ്. എന്നാൽ മകളുടെ കൂടെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താൻ സാധികാത്ത അവസ്ഥയിലാണ് ബിജുവിന്റെ കുടുംബം.
ജീവിതത്തില്‍ മഹാരോഗങ്ങളോട് പോരാടുന്ന അനേകര്‍ക്ക് സഹായമൊരുക്കുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘അനന്തരം’. അനന്തരത്തിലൂടെ സുമനസുകളെ കാത്തിരിക്കുകയാണ് ഈ കുടുംബവും.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK: YES BANK
ACCOUNT NO: 055594600000336
IFSC CODE: YESB0000555
ACCOUNT TYPE: CURRENT A/C
PHONE : 8111991234
MAIL ID : [email protected]