‘ട്രെയിനിൽ പാട്ടു പാടി പണം പിരിച്ചിരുന്നു’- ദേശീയ പുരസ്‌കാര ജേതാവ് ആയുഷ്മാൻ ഖുറാന

February 24, 2020

സ്വതന്ത്രമായ നിലപാടുകളിലൂടെയും വ്യത്യസ്തമായ സിനിമ തിരഞ്ഞെടുപ്പുകളിലൂടെയുമാണ് ആയുഷ്മാൻ ഖുറാന സിനിമ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. ‘വിക്കി ഡോണർ’ എന്ന ആദ്യ ചിത്രം തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ‘അന്ധാദുൻ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും ആയുഷ്മാൻ സ്വന്തമാക്കി.

ഇപ്പോൾ താൻ സിനിമയിൽ എത്തും മുൻപ് ട്രെയിനിൽ പാട്ടുപാടി പണം പിരിച്ചിട്ടുണ്ടെന്നു പറയുകയാണ് ആയുഷ്മാൻ. തിയറ്റർ ഷോകൾക്കായി പശ്ചിം എക്സ്പ്രസ്സിൽ യാത്ര ചെയ്യുമ്പോൾ പാട്ടു പാടി സഹയാത്രികരിൽ നിന്നും പണം പിരിക്കുകയും അതുമായി സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് യാത്ര പോയെന്നുമാണ് ആയുഷ്മാൻ പറയുന്നത്.

Read More:വെല്ലിംഗ്ടണില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി

ട്രെയിനിൽ പാട്ടുപാടിയതുകൊണ്ട് താൻ പരിശീലനം ലഭിച്ച ഗായകനാണെന്നും ആയുഷ്മാൻ തമാശരൂപേണ പറയുന്നു. ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ആയുഷ്മാൻ ക്യാമറയ്ക്ക് മുന്നിൽ സജീവമാകുന്നത്. പിന്നീട് അവതാരകനായി എത്തിയെങ്കിലും ആദ്യ സിനിമ സ്പെഷ്യലായിരിക്കണം എന്ന നിർബന്ധമുണ്ടായിരുന്നതുകൊണ്ട് ആറു സിനിമകൾ വേണ്ടെന്നു വെച്ചതായും ആയുഷ്മാൻ പറയുന്നു.