യൂണിഫോമിൽ അടിപൊളി സൂംബ ഡാൻസ്; ഒന്നും രണ്ടുമല്ല 750 പോലീസുകാർ! വീഡിയോ
വെറുതെ വീട്ടിൽ ഇരുന്നാൽ പോലും മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണ് ഇന്നത്തെ സമൂഹം. അപ്പോൾ ജോലി ചെയ്യുന്നവരുടെ കാര്യം പറയുകയേ വേണ്ട. സമൂഹത്തെ അതിക്രമങ്ങളിൽ നിന്നും മറ്റ് കുറ്റകൃത്യങ്ങളിൽ നിന്നും പരിപാലിക്കാൻ ഉത്തരവാദിത്തമുള്ള പോലീസ് ഉദ്യോഗസ്ഥർ അപ്പോൾ എത്രമാത്രം മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടാകും?
ഈ സമ്മർദ്ദത്തിൽ നിന്നും രക്ഷപ്പെടാൻ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ബംഗളൂരു പോലീസ്. സമ്മർദ്ദം കുറയ്ക്കാനായി ഇവർ ഒന്നിച്ച് നൃത്തം ചെയ്യുന്നൊരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഒന്നോ രണ്ടോ അല്ല, 750 പോലീസുകാരാണ് ഒന്നിച്ച് നൃത്തം ചെയ്യുന്നത്. പൊട്ടിച്ചിരിച്ച് ആർത്തുല്ലസിച്ചാണ് ഇവർ നൃത്തം ചെയ്യുന്നത്, അതും പോലീസ് യൂണിഫോമിൽ.
കാണാൻ തന്നെ വളരെ രസകരമാണ് ഈ കാഴ്ച. മാത്രമല്ല, വെറും നൃത്തമല്ല, സൂംബ ആണ് ഇവർ ചെയ്യുന്നത്. 30 പേര് വീതമുള്ള 25 ടീമുകളായാണ് പോലീസുകാർ സൂംബ ഡാൻസ് ചെയ്യുന്നത്.