അന്ധത മറന്ന് ഉള്‍ക്കാഴ്ച കൊണ്ട് മനോജ് നീന്തിക്കടന്നത് പെരിയാര്‍
ജീവിതത്തില്‍ ചെറിയ വെല്ലുവിളികളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ തളര്‍ന്നുപോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ചിലര്‍ പ്രതിസന്ധികളെയും വെല്ലുവിളികളെയും മറികടന്ന് സ്വപ്നങ്ങള്‍ സഫലമാക്കാറുമുണ്ട്. വെല്ലുവിളികള്‍ക്ക് മുന്പില് പതറുന്ന അനേകര്‍ക്ക് പ്രചോദനമാകുകയാണ് മനോജ് എന്ന ഏഴാം ക്ലാസ്സുകാരന്.
മനോജിന് കാഴ്ചയില്ല. എന്നാല്‍ തന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ അന്ധതയ്ക്ക് മുന്പില് തോല്ക്കാന് തയാറായിരുന്നില്ല ഈ മിടുക്കന്. ഇരു കണ്ണിനും കാഴ്ചയില്ലാത്ത മനോജ് ഉള്‍ക്കണ്ണുകൊണ്ട് പെരിയാര്‍ നീന്തിക്കടന്നു. അതും അനായാസമായി.
Read more: വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന പ്രിന്‍സിപ്പല്‍; വൈദികന്റെ ഡാന്‍സിന് കൈയടി
ഒരു മാസംകൊണ്ടാണ് മനോജ് നീന്തല്‍ അഭ്യസിച്ചത്. ആലുവ അന്ധ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മനോജ്. ആലുവ അദ്വൈതാശ്രമത്തിന് പിന്നിലുള്ള കടവില്‍ നിന്നാണ് ഈ മിടുക്കന് നീന്തിത്തുടങ്ങിയത്. പെരിയാര്‍ മുറിച്ചുകടക്കുക എന്നതായിരുന്നു ലക്ഷ്യം. മനോജിന്റെ പരിശീലകന് സജി വാളാശ്ശേരി ആദ്യം നീന്തുകയായിരുന്നു. പരിശീലകന് നീന്തിയപ്പോള്‍ ഉണ്ടായ ശബ്ദം മനസ്സിലാക്കി അതേ ദിശയില്‍ നീന്തുകയായിരുന്നു മനോജ്.