കേന്ദ്ര ബജറ്റ് 2020 തത്സമയം
രണ്ടാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ലോകസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. എല്ലാവര്‍ക്കും വളര്‍ച്ച എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിന് മുൻപ് ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞിരുന്നു. രാവിലെ കൃത്യം 11 മണിയ്ക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്.
അതേസമയം രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ബജറ്റിനെ സാമ്പത്തിക വിദഗ്‌ധർ നോക്കികാണുന്നത്.
അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിക്ക് ആദരമർപ്പിച്ച ശേഷമാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരണം ആരംഭിച്ചത്. ഇന്ത്യ ദാൽ തടാകത്തിൽ വിരിഞ്ഞ താമര പോലെയാണെന്ന കശ്മീരി കവിതയും ധനമന്ത്രി ആമുഖത്തിൽ ഉരുവിട്ടു.
ജി എസ് ഡി നിരക്ക് കുറഞ്ഞതോടെ കുടുംബ ചിലവ് ശരാശരി നാലു ശതമാനം കുറഞ്ഞു. രാജ്യത്തെ 27.1 കോടി ജനത്തെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. കിട്ടാക്കടത്തിൽ കിടന്ന ബാങ്കുകളുടെ നില ഭദ്രമാക്കി. കേന്ദ്രസർക്കാരിന്റെ കടബാധ്യത 52.2 ശതമാനത്തിൽ നിന്ന് 48.7 ശതമാനത്തിലേക്ക് കുറഞ്ഞു.
ബജറ്റ് മുന്നോട്ട് വയ്ക്കുന്നത് :
ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കും
കർഷകർക്കായി 20 ലക്ഷം സൗരോർജ പമ്പുകൾ നൽകും, തരിശു ഭൂമിയിൽ സോളാർ പവർ പ്ലാന്റുകൾ സ്ഥാപിക്കും
രാജ്യത്ത് ജലക്ഷാമം അനുഭവിക്കുന്ന 100 ജില്ലകള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതികള്‍ ആവിഷ്‍കരിക്കും
കര്‍ഷകരുടെ വരുമാനം വർധിപ്പിക്കാൻ പുതിയ പരിപാടികൾ ആവിഷ്കരിക്കും
മത്സ്യ ഉത്പാദനം വർധിപ്പിക്കും
ആയുഷ്മാൻ പദ്ധതി വിപുലീകരിക്കും
പാലുൽപാദനം വർധിപ്പിക്കും
ജനവിധി മാനിച്ച് സാമ്പത്തിക നയങ്ങൾ നടപ്പിലാക്കും
കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ നടപടി
ഡൽഹി- മുംബൈ അതിവേഗ പാത 2023-ഓടെ യാഥാർഥ്യമാക്കും
ചെന്നൈ- ബംഗളൂരു അതിവേഗ പാത 2023-ഓടെ യാഥാർഥ്യമാക്കും
നാഷണൽ ലോജിസ്റ്റിക് പദ്ധതി ഉടൻ