ചൂടുകാലത്ത് ക്ഷീണമകറ്റാന്‍ സംഭാരം
പുറത്തിറങ്ങിയാല്‍ ചുട്ടുപൊള്ളുന്ന ചൂടാണ്. ശരീരം വേഗത്തില്‍ ക്ഷീണിക്കുന്ന ഈ കാലാവസ്ഥയില്‍ സംഭാരം (മോര്) കുടിക്കുന്നത് നല്ലതാണ്. ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മോരിന്റെ സ്ഥാനം. അതുകൊണ്ടുതന്നെ ചൂടുകാലാവസ്ഥയില്‍ ശരീരം തളരുന്നതിന് നല്ലൊരു പരിഹാരമാണ് മോര്.
സ്വാദിന്റെ കാര്യത്തിലും സംഭാരം ഏറെ മുന്നില്‍തന്നെയാണ്. വെള്ളം ചേര്‍ത്ത തൈരില്‍ അല്പം ചെറിയുള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചതച്ച് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്താല്‍ സംഭാരം റെഡി. നിരവധി പോഷകങ്ങളും മോരില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്ഷീണമകറ്റാന്‍ ഉത്തമമാണ് സംഭാരം.
പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ലിപ്പിഡുകള്‍, എന്‍സൈമുകള്‍ എന്നിവയെല്ലാം മോരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ ഇവ സഹായിക്കും. സംഭാരം ശരീരത്തിലെ ജലാംശത്തെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്ന മോര് ദാഹത്തിനും ദേഹത്തിനും ഒരുപോലെ ഗുണകരമാണ്.
Read more: നൃത്തത്തില്‍ അലിഞ്ഞ് ശോഭന; ശ്രദ്ധേയമായി ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ ഗാനം
ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലതാക്കാനും മോര് സഹായിക്കുന്നു. മോര് ശീലമാക്കുന്നതുവഴി ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും സാധിക്കും. ധാരാളം ഗുണങ്ങളുള്ള മോര് ചൂടുകാലത്ത് ശീലമാക്കിയാല്‍ ക്ഷീണത്തെ ഒരു പരിധിവരെ അകറ്റിനിര്‍ത്താന്‍ സാധിക്കും.