സിവിൽ സർവീസസ് 2020 അപേക്ഷ ക്ഷണിച്ചു; ഒഴിവുകൾ 796

February 12, 2020

ഐ എ എസ്, ഐ പി എസ് തുടങ്ങിയ 24 കേഡറുകളിലേക്കുള്ള നിയമനത്തിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസ് പരീക്ഷയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ 796 ഒഴിവുകളാണ് ഉള്ളത്. മാർച്ച് മൂന്നുവരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം.

മെയ് 31നാണ് പ്രീലിമിനറി പരീക്ഷ. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. 2020 ഓഗസ്റ്റ് ഒന്നിന് 21നും 32നും മധ്യേ പ്രായമായിരിക്കണം. അപേക്ഷിച്ചതിന് ശേഷം മാർച്ച് 12 മുതൽ 18 വരെ അപേക്ഷകൾ പിൻവലിക്കാനും സമയമുണ്ട്.

100 രൂപയാണ് അപേക്ഷാഫീസ്. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും എസ് സി/ എസ് ടി വിഭാഗക്കാർക്കും ഫീസടയ്‌ക്കേണ്ടതില്ല. സ്റ്റേറ്റ് ബാങ്കിന്റെ ശാഖകളിലോ ഓൺലൈനായോ ഫീസ് അടയ്ക്കാം.

പ്രീലിമിനറി പരീക്ഷയ്ക്കായാണ് ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്. 200 മാർക്ക് വീതമുള്ള രണ്ടു പേപ്പറുകളാണ് ഉള്ളത്. രണ്ടു മണിക്കൂറാണ് സമയം. അപേക്ഷ സമർപ്പിക്കേണ്ട വെബ്‌സൈറ്റ് അഡ്രസ്- https://upsconline.nic.in