ഡല്‍ഹി തിരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളില്‍ ആംആദ്മി പാര്‍ട്ടിക്ക് മുന്നേറ്റം

February 11, 2020

രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന് ഉടനറിയാം. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ ആംആദ്മി പാര്‍ട്ടിക്ക് മുന്നേറ്റം. ബിജെപിയും നില മെച്ചപ്പെടുത്തിയട്ടുണ്ട്. 11 മണിയോടെ അന്തിമ ഫലം പുറത്തുവരും.

ആംആദ്മി പാര്‍ട്ടി ഉജ്ജല വിജയം നേടുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. അരവിന്ദ് കേജരിവാളിന്റെ ആംആദ്മി( എഎപി) പാര്‍ട്ടിക്ക് അമ്പതിലേറെ സീറ്റുകളുടെ വിജയമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഒരു മണ്ഡലത്തില്‍ പോലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നില്ല. എന്നാല്‍ ബിജെപി 17 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്. നിലവില്‍ 53 മണ്ഡലങ്ങളില്‍ ആംആദ്മി പാര്‍ട്ടിയാണ് ലീഡ് ചെയ്യുന്നത്.

2015-ലെ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും നേടിക്കൊണ്ടാണ് എഎപി പാര്‍ട്ടിയുടെ വിജയം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി 3 സീറ്റാണ് നേടിയത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും ജയിച്ചില്ല. ഇത്തവണത്തെ വോട്ടെടുപ്പില്‍ 62.59% ആണ് പോളിങ്.