പരീക്ഷ സമ്മർദ്ദം അകറ്റാൻ കുട്ടികൾക്കായി ഫ്ളവേഴ്സ് ഫാമിലി ഒരുക്കുന്ന ‘ഈസി എക്സാം’ കൗൺസലിംഗ് പരിപാടി.. നിങ്ങൾക്കും ഭാഗമാകാം
പരീക്ഷാ കാലമെത്തി കഴിഞ്ഞു. അനുഭാവപൂർവം പരീക്ഷകളെ അഭിമുഖീകരിക്കേണ്ടതിന് പകരം പല കുട്ടികളും വളരെയധികം സമ്മർദ്ദം അനുഭവിക്കാറുണ്ട്. അവസാന വർഷ പരീക്ഷകൾക്ക് ഒരുങ്ങുന്ന കുട്ടികളിലാണ് ഈ പ്രശ്നം കാണാറുള്ളത്. തോൽവിയെ അവർ വല്ലാതെ ഭയക്കുന്നു. ഭാവി തീരുമാനിക്കുന്ന ഒട്ടേറെ കടമ്പകൾ ഇതിനപ്പുറമുണ്ടെന്നോ ഒന്നും ചിന്തിക്കാതെ പരീക്ഷ ഫലം പ്രഖ്യാപിച്ച് കഴിയുമ്പോൾ പല കടുംകൈകളും ചെയ്യുന്ന കുട്ടികൾ ഉണ്ട്.
യഥാർത്ഥത്തിൽ ഇത് കൃത്യമായി പരീക്ഷയെ അഭിമുഖീകരിക്കാൻ അറിയാത്തതിനാലാണ്. എങ്ങനെ പരീക്ഷ എഴുതണം, മാർക്ക് ലഭിക്കാനുള്ള മാർഗങ്ങൾ തുടങ്ങി ഒന്നിനെക്കുറിച്ചും അവബോധമില്ലാത്ത കുട്ടികളാണ് ഇത്തരത്തിൽ പ്രതിസന്ധിയിലാകുന്നത്.
എന്നാൽ അത്തരം ആശങ്കകൾ കുട്ടികളിൽ നിന്നും അകറ്റാൻ മുൻകയ്യെടുത്ത് രംഗത്ത് എത്തിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബ്ബ്. പരീക്ഷ സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ കുട്ടികൾക്കായി ഓറിയന്റേഷൻ ക്ലാസുകൾ സംഘടിപ്പിച്ചിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ഫാമിലി.
2020 മാർച്ച് 1,2,3 തീയതികളിലാണ് പരീക്ഷാപ്പേടിയെ പമ്പ കടത്താൻ ക്ലാസുകൾ നടക്കുന്നത്. മൂന്നു മണിക്കൂർ ക്ലാസ്സാണ് ഒരുക്കിയിരിക്കുന്നത്. ആദ്യത്തെ സെഷനിൽ സമ്മർദ്ദ രഹിത പരീക്ഷ( STRESS FREE EXAM)ക്ക് കുട്ടികളെ പ്രാപ്തരാക്കാനുള്ള ക്ലാസ്സാണ് നടക്കുക. രണ്ടാമത്തെ സെഷനിൽ പരീക്ഷ എങ്ങനെ എഴുതണം( HOW TO WRITE AN EXAM) എന്ന വിഷയത്തിൽ ക്ലാസ് നടക്കും.
കുട്ടികളെ ബൗദ്ധികമായും മാനസികമായും പരീക്ഷയെ അഭിമുഖീകരിക്കാൻ സഹായിക്കുന്ന ഈ ഓറിയന്റേഷൻ ക്ലാസുകൾ കേരളത്തിന്റെ വിവിധ ഇടങ്ങളിലായാണ് മൂന്നു ദിനങ്ങളിൽ നടക്കുന്നത്. ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അല്ലെങ്കിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്നും അതാത് സെന്ററുകളിലെ കോർഡിനേറ്റർമാരെ ബന്ധപ്പെടേണ്ടതാണ്. ഫ്‌ളവേഴ്‌സ് ഫാമിലിയുടെ ഭാഗമായുള്ള പരിപാടികളിൽ പങ്കെടുക്കു, നല്ലൊരു നാളേയ്ക്കായി.