‘മിന്നൽ കൈവള ചാർത്തി..’- മനോഹര നൃത്ത ചുവടുകളുമായി ഗ്രേസ് ആന്റണി

February 2, 2020

‘ഹാപ്പി വെഡിങ്’ എന്ന ചിത്രത്തിലെ ചെറിയൊരു റോളിലൂടെയാണ് നടി ഗ്രേസ് ആന്റണി ശ്രദ്ധേയയായത്. പിനീട് ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയ സിനിമയിൽ ഇരിപ്പിടം കണ്ടെത്തിയ ഗ്രേസ്, 2019ൽ ഒട്ടേറെ മികച്ച ചിത്രങ്ങളുടെ ഭാഗമായി. കഴിഞ്ഞ വർഷം ഫഹദ് ഫാസിലിന്റെ നായികയായി എത്തിയാണ് ഗ്രേസ് കയ്യടി വാങ്ങിയത്. ഇപ്പോൾ കൈനിറയെ സിനിമകളുമായി സജീവമാകുന്നതിനിടയിൽ തന്റെ നൃത്ത വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഗ്രേസ് ആന്റണി.

നൃത്ത പരിശീലനത്തിനിടയിലുള്ള വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. മിന്നൽ കൈവള ചാർത്തി എന്ന പാട്ടിനാണ് ഗ്രേസ് ചുവട് വയ്ക്കുന്നത്. റിയാലിറ്റി ഷോയിലൂടെ താരമായ കുക്കുവും ഗ്രേസിനൊപ്പം ഉണ്ട്. നൃത്താഭ്യാസത്തിന്റെ ചിത്രങ്ങൾ പങ്കു വയ്ക്കാറുള്ള നടി ആദ്യമായാണ് വീഡിയോ പങ്കു വയ്ക്കുന്നത്. വളരെ അനായാസേനയാണ് ഗ്രേസ് ചുവട് വയ്ക്കുന്നത്.

💃🏻Here it is .Thank you @suhaidkukku_ @shahidthakku love you brothers ❤️Choreography: @shanil.shanilu0176 Floor : @k_squad_dance_studio #backto#myworld#dance#choreography#friends#practice#freestyle#dance#malayalam#song#coreography

Posted by Grace Antony on Friday, 31 January 2020

ഇന്ദ്രജിത്തിന്റെ നായികയായി ‘ഹലാൽ ലൗ സ്റ്റോറി’യാണ് ഗ്രേസിന്റെതായി എത്തനുള്ളത്. ‘തമാശ’, ‘പ്രതി പൂവൻ കോഴി’ തുടങ്ങിയ ചിത്രങ്ങളിലും മികച്ച വേഷമാണ് ഗ്രേസ് കൈകാര്യം ചെയ്തത്.