25 രൂപയ്ക്ക് ഊണുമായി 1000 ഭക്ഷണശാലകള്‍ ആരംഭിക്കും

February 7, 2020

സംസ്ഥാന ബജറ്റ് അവതരണം പുരോഗമിക്കുന്നു. 25 രൂപയ്ക്ക് ഊണു നല്‍കുന്ന 1000 ഭക്ഷണശാലകള്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം. കുടുംബശ്രീ വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക.

ഇതിന്‍റെ ഭാഗമായി കിടപ്പുരോഗികള്‍ക്കും മറ്റും ഭക്ഷണം വീട്ടിലെത്തിച്ചു നല്‍കുന്ന സംവിധാനവും നടപ്പിലാക്കും. സഹായമനസ്സുള്ളവരെ കണ്ടെത്തുകയും 10 ശതമാനം ഭക്ഷണം സൗജന്യമായി നല്‍കുകയും ചെയ്യും.

Read more: അന്ന് ജീവിക്കാന്‍ പാനിപൂരിയും പഴങ്ങളും വിറ്റുനടന്ന ബാലന്‍ പിന്നീട് സെഞ്ചുറി നേടിയപ്പോള്‍… ലക്ഷ്യത്തിലേക്ക് നടന്നു കയറാന്‍ ചെറുതല്ല യശ്വസി താണ്ടിയ ദൂരം

ഏപ്രില്‍ മുതല്‍ അമ്പലപ്പുഴ- ചേര്‍ത്തല താലൂക്കുകളെ വിശപ്പ് രഹിത മേഖലകളായി പ്രഖ്യാപിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പിന്നീട് പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി 20 കോടി രൂപ മാറ്റിവയ്ക്കുമെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു.