ലോകകപ്പില്‍ സെമി-ഫൈനല്‍ ഉറപ്പിച്ച് ഇന്ത്യയുടെ ചുണക്കുട്ടികള്‍; ന്യൂസീലന്‍ഡിനെതിരെ ജയം

February 27, 2020

വനിതാ ടി-20 ലോകകപ്പില്‍ വീര്യം ചോരാതെ ഇന്ത്യന്‍ ടീം. ന്യൂസീലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ നാല് റണ്‍സിന് ഇന്ത്യ വിജയം നേടി. മത്സരങ്ങളുടെ തുടക്കം മുതല്‍ക്കെ ക്രീസില്‍ കരുത്ത് കാട്ടിയ ഇന്ത്യന്‍ ടീം വനിതാ ടി-20 ലോകകപ്പില്‍ സെമി ഫൈനല്‍ ഉറപ്പാക്കി.

ന്യൂസീലന്‍ഡിനെതിരെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങിന് ഇറങ്ങുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ ഷഫാലി വര്‍മ്മ മിന്നുന്ന തുടക്കംതന്നെയാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. 34 പന്തില്‍ നിന്നായി 46 റണ്‍സ് അടിച്ചെടുത്ത ഷഫാലി വര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Read more: അഗ്‌നിപര്‍വ്വതം പോലെ തിളച്ചുമറിഞ്ഞ് മഞ്ഞുപര്‍വ്വതങ്ങള്‍; ലാവ പോലെ പുറത്തേക്ക് അതിശക്തമായി പതിക്കുന്നത് മഞ്ഞ്: വീഡിയോ

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് നിശ്ചിത ഓവറില്‍ 129 റണ്‍സാണ് നേടാനായത്. ശിഖ പാണ്ഡെ, പൂനം യാദവ്, ദീപ്തി ശര്‍മ്മ, രാജേശ്വര്‍ ഗെയ്ക്വാദ്, രാധാ യാദവ് എന്നിവര്‍ ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ നേടി.

നിലവിലെ ചാംമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ 17 റണ്‍സിനും ബംഗ്ലാദേശിനെ 18 റണ്‍സിനും പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ന്യൂസീലന്‍ഡിനെയും ഇന്ത്യ തകര്‍ത്തത്. അഞ്ച് ടീമുകളുള്ള ഗ്രൂപ്പ് എയില്‍ ആറ് പോയിന്റുകളുമായി ഇന്ത്യയാണ് ഒന്നാമത്. സെമി-ഫൈനല്‍ ഉറപ്പിച്ച ഇന്ത്യയുടെ ചുണക്കുട്ടികള്‍ വനിതാ ടി-20 ലോകകപ്പിലേക്കുള്ള ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.