ക്യാപ്റ്റൻ കൂൾ കമിങ് സൂൺ…; ആവേശത്തോടെ കായികലോകം
കുറച്ച് നാളുകളായി കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ഇന്ത്യയുടെ ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണി. 2019 ലെ ഏകദിന ലോകകപ്പിന് ശേഷം എം എസ് ധോണി ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിട്ടില്ല. ക്രിക്കറ്റില്‍ നിന്നും താല്‍കാലികമായി വിട്ടു നില്‍ക്കുകയായിരുന്നു താരം. ഇപ്പോഴിതാ വീണ്ടും തിരിച്ചുവരവിനൊരുങ്ങുന്ന താരത്തിന്റെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഐ പി എൽ സീസണിന്റെ മുന്നൊരുക്കമായി ധോണി മാർച്ച് രണ്ടിന് പരിശീലനം തുടങ്ങുമെന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ് അറിയിക്കുന്നത്. ധോണിക്കൊപ്പം സുരേഷ് റെയ്‌നയും അമ്പാട്ടി റായുഡുവും പരിശീലനത്തിനുണ്ടാവും. എന്നാല്‍, മാര്‍ച്ച് 19 മുതല്‍ മാത്രമാണ് ചെന്നൈയുടെ മുഴുവന്‍ താരങ്ങളും പരിശീലനത്തിനെത്തുക.
ക്രിക്കറ്റില്‍ നിന്നും ഏറെ നാളായി വിട്ടുനില്‍ക്കുന്നതിനാല്‍ ധോണിയുടെ മടങ്ങിവരവ് ഏറെ ആവേശത്തോടെയാണ് കായികലോകം കാത്തിരിക്കുന്നത്.
ക്രിക്കറ്റ് ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസതാരമെന്നാണ് മഹേന്ദ്രസിങ് ധോണിയെ ആരാധകർ വിശേഷിപ്പിക്കുന്നത്. കളിക്കളത്തില്‍ എപ്പോഴും ധോണിയുടേതായ ഒരു മാജിക് മൊമന്റ് ഉണ്ടാകും. എതിരാളികളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഉതകുന്ന അത്ഭുത മുഹൂര്‍ത്തം. ധോണിയുടെ മാജിക്കുകള്‍ എല്ലാം പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിലും ശ്രദ്ധേയമാകാറുണ്ട്.. അടുത്തിടെ ക്രിക്കറ്റിൽ നിന്നും വിട്ടുനിന്ന താരം പക്ഷെ സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ക്രിക്കറ്റിൽ നിന്നും ഇടവേളയെടുത്ത താരം സൈനീക സേവനത്തിനായി കുറച്ച് നാൾ മാറിനിന്നിരുന്നു.