നാടൻ പാട്ടിന് വിറകുകമ്പിൽ താളമിട്ട് കുട്ടിപ്പട്ടാളം; ചിരിനിറച്ച് വൈറൽ വീഡിയോ

February 25, 2020

സംഗീതത്തിന് നിത്യ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ കൗതുകം നിറഞ്ഞ പാട്ടു വീഡിയോകൾ സമൂഹമാധ്യമങ്ങളിലും ഇടംനേടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഒരു വീഡിയോ. മനോഹരമായ ഒരു ഗാനമേളയുടെ വീഡിയോയാണ് ഇത്. നാടൻ പാട്ടിന്റെ മനോഹാരിത ഒട്ടും ചോരാതെ അവതരിപ്പിക്കുന്ന ഒരു കൂട്ടം മിടുക്കന്മാരാണ് സോഷ്യൽ മീഡിയയുടെ കൈയടി നേടുന്നത്.

മനോഹരമായ പാട്ടിന് അകമ്പടിയായി വിറകുകമ്പുകളിൽ താളം പിടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒരു പുഴക്കരയിൽ ഇരുന്ന് പാട്ടുപാടുന്ന കുട്ടികൾ വായ്ത്താരി ഇടുന്നതും കമ്പുകളെ വാദ്യോപകരണങ്ങളാക്കിമാറ്റി ഉപയോഗിക്കുന്നതുമൊക്കെ കാഴ്ചക്കാരെ അതിശയിപ്പിക്കും വിധമാണ്.

ഇതൊക്കെ അല്ലെ പ്രോത്സാഹിപ്പിക്കേണ്ടത്

ഒരു നാടൻ ജുഗൽബന്ദി ആസ്വദിപ്പിൻ!ചെക്കന് കൊടുക്കാം ലൈക്ക് 👍👍അമർനാഥ് & അനന്തകൃഷ്ണൻ.പിന്നണി: അരുൺ, കാശിനാഥ്.

Posted by Variety Media on Sunday, 23 February 2020

അതേസമയം കുട്ടിക്കൂട്ടത്തിന്റ ഈ മനോഹര ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇതിനോടകം നിരവധിപ്പേരാണ് ഈ മിടുക്കന്മാരെ പ്രശംസിച്ച് രംഗത്തെത്തുന്നത്.

അടുത്തിടെ പ്ലാസ്റ്റിക് കുപ്പികളും പാട്ടകളും വാദ്യോപകരണങ്ങളാക്കി മാറ്റി പാട്ടുപാടുന്ന ഒരു കൂട്ടം കുട്ടികളുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനും മികച്ച പിന്തുണയാണ് ലഭിച്ചത്.