ഏകദിനത്തില്‍ കന്നി സെഞ്ചുറിയുമായി ശ്രേയസ് അയ്യര്‍
ന്യൂസിലന്‍ഡിനെതിയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടി ശ്രേയസ് അയ്യര്‍. ഏകദിനത്തില്‍ ശ്രേയസ് അയ്യര്‍ നേടുന്ന കന്നി സെഞ്ചുറിയാണിത്. 107 പന്തില്‍ നിന്നും 103 റണ്‍സ് താരം അടിച്ചെടുത്തു. പതിനൊന്ന് ഫോറും ഒരു സിക്‌സും സഹിതമാണ് ശ്രേയസ് അയ്യര്‍ സെഞ്ചുറി നേടിയത്.
മികച്ച രീതിയില്‍ ഇന്ത്യയുടെ ബാറ്റിങ്ങ് പുരോഗമിക്കുകയാണ്. ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്തതോടെ ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. നിലവില്‍ 48 ഓവറുകള്‍ പിന്നിടുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സ് നേടിയിരിക്കുകയാണ് ഇന്ത്യ. കെ എല്‍ രാഹുലും കേദാര്‍ ജാദവുമാണ് ക്രീസില്‍.
പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. 31 പന്തില്‍ നിന്നും മായങ്ക് അഗര്‍വാള്‍ 32 റണ്‍സ് നേടി പുറത്തായി. പൃഥ്വി ഷാ 21 പന്തുകളില്‍ നിന്നായി 20 റണ്‍സ് നേടി കളം വിട്ടു.
ഇന്ത്യന്‍ ടീം-വിരാട് കോലി, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി