ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 165 ന് ഓള്‍ഔട്ട്; ന്യൂസീലന്‍ഡ് കൂറ്റന്‍ ലീഡിലേക്ക്
ഇന്ത്യ- ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ നേടിയത് 165 റണ്‍സ്. 68.1 ഓവറിലാണ് 165 റണ്‍സെടുത്ത് ഇന്ത്യന്‍ താരങ്ങള്‍ കളംവിട്ടത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സുമായി രണ്ടാം ദിനം കളി പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് 43 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കാനാണ് സാധിച്ചത്.
138 പന്തില്‍ നിന്നുമായി 46 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇന്ത്യന്‍ താരങ്ങളുടെ റണ്‍സ് നില ഇങ്ങനെ- പൃഥ്വി ഷാ 16, മായങ്ക് അഗര്‍വാള്‍ 34, ചേതേശ്വര്‍ പൂജാര 11, വിരാട് കോലി 2, അജിങ്ക്യ രഹാനെ 46, ഹനുമാ വിഹാരി 7, ഋഷഭ് പന്ത് 19, ആര് അശ്വിന 0, ഇഷാന്ത് ശര്‍മ്മ 5, മുഹമ്മദ് ഷമി 21, ജസ്പ്രീത് ബുംറ 0*
മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡ് മികച്ച ഫോമിലാണ്. 39 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സാണ് നേടിയിരിക്കുന്നത്.