ചരിത്രംകുറിച്ച് ‘പാരസൈറ്റ്’; ഓസ്കര് നേടുന്ന ആദ്യ ദക്ഷിണ കൊറിയന്‍ ചിത്രം
ലോകമെമ്പാടുമുള്ള ചലച്ചിത്ര ആസ്വാദകര്‍ കാത്തിരുന്ന പുരസ്കാര പ്രഖ്യാപനം പുരോഗമിക്കുന്നു. ഇന്ത്യന്‍ സമയം 6.30-നാണ് പുരസ്കാരപ്രഖ്യാപനം ആരംഭിച്ചത്. ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററാണ് പുരസ്കാരചടങ്ങിന്റെ വേദി. 92-ാമത് ഓസ്കര് പുരസ്കാരത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ‘പാരസൈറ്റ്’ എന്ന ചിത്രം. ഓസ്കര് ലഭിക്കുന്ന ആദ്യ കൊറിയന്‍ ചിത്രമാണ് പാരസൈറ്റ്. ഓസ്കര് പുരസ്കാര പ്രഖ്യാപനം പുരോഗമിക്കുകയാണ്.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ‘പാരസൈറ്റ്’ ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനുപുറമെ മികച്ച വിദേശ ഭാഷ പുരസ്കാരവും ‘പാരസൈറ്റ്’ എന്ന ചിത്രത്തിനാണ്. ബോന്‍ ജൂന്‍ ഹോ, ഹാന്‍ ജിന്‍ വോന്‍ എന്നിവരാണ് ‘പാരസൈറ്റ്’ എന്ന ചിത്രത്തിന്റെ തിരക്കഥ. മികച്ച സംവിധായകനുള്ള പുരസ്കാരവും ‘പാരസൈറ്റ്’എന്ന ചിത്രം സ്വന്തമാക്കി. ബൂന് ഹൂന് ഹോ ആണ് ചിത്രത്തിന്റെ സംവിധായകന്.
ബ്രാഡ് പിറ്റാണ് മികച്ച സഹനടന്‍. ‘വണ്‍സ് അപോണ് എ ടൈം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തെത്തേടി പുരസ്കാരമെത്തിയത്. ‘മാരേജ് സ്റ്റോറി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ലോറ ഡെന്‍ മികച്ച സഹനടിക്കുള്ള പുരസ്കാരവും നേടി.
ഡിസ്നിയുടെ ‘ടോയ് സ്റ്റോറി ഫോര്‍’ ആണ് മികച്ച ആനിമേഷന്‍ ചിത്രം. മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരം റോജര്‍ ഡീകിന്‍സിനാണ്. ‘1917’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിനാണ് പുരസ്കാരം.
മികച്ച സംഗീതത്തിനുള്ള പുരസ്കാരം ‘ജോക്കര്‍’ എന്ന ചിത്രം നേടി. ഹില്‍ഡര്‍ ഗുഡ്നഡോട്ടിര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.
updating…