ഓസ്‌കര്‍: മികച്ച നടന്‍ വോക്വിന്‍ ഫീനിക്‌സ്; ചിത്രം ‘ജോക്കര്‍’

February 10, 2020

92-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി വോക്വീന്‍ ഫിനെക്‌സ്.’ ജോക്കര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തെത്തേടി പുരസ്‌കാരമെത്തിയിരിക്കുന്നത്. ഏറെ പ്രേക്ഷകസ്വീകാര്യത നേടിയ ചിത്രമാണ് ‘ജോക്കര്‍’. ചിത്രത്തിലെ വോക്വിന്‍ ഫീനിക്‌സിന്‍റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച സംഗീതത്തിനുള്ള പുരസ്‌കാരവും ‘ജോക്കര്‍’ എന്ന ചിത്രം നേടി. ഹില്‍ഡര്‍ ഗുഡ്‌നഡോട്ടിര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

ഓസ്‌കര്‍ പുരസ്‌കാരത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ‘പാരസൈറ്റ്’ എന്ന ചിത്രം. ഓസ്‌കര്‍ ലഭിക്കുന്ന ആദ്യ കൊറിയന്‍ ചിത്രമാണ് പാരസൈറ്റ്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ‘പാരസൈറ്റ്’ ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനുപുറമെ മികച്ച വിദേശ ഭാഷ പുരസ്‌കാരവും ‘പാരസൈറ്റ്’ എന്ന ചിത്രത്തിനാണ്. ബോന്‍ ജൂന്‍ ഹോ, ഹാന്‍ ജിന്‍ വോന്‍ എന്നിവരാണ് ‘പാരസൈറ്റ്’ എന്ന ചിത്രത്തിന്റെ തിരക്കഥ. മികച്ച സംവിധായകനുള്ള പുരസ്‌കാരവും ‘പാരസൈറ്റ്’എന്ന ചിത്രം സ്വന്തമാക്കി. ബൂന്‍ ഹൂന്‍ ഹോ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ബ്രാഡ് പിറ്റാണ് മികച്ച സഹനടന്‍. ‘വണ്‍സ് അപോണ്‍ എ ടൈം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തെത്തേടി പുരസ്‌കാരമെത്തിയത്. ‘മാരേജ് സ്റ്റോറി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ലോറ ഡെന്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരവും നേടി.

ഡിസ്‌നിയുടെ ‘ടോയ് സ്‌റ്റോറി ഫോര്‍’ ആണ് മികച്ച ആനിമേഷന്‍ ചിത്രം. മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം റോജര്‍ ഡീകിന്‍സിനാണ്. ‘1917’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിനാണ് പുരസ്‌കാരം.

മികച്ച സംഗീതത്തിനുള്ള പുരസ്‌കാരവും ‘ജോക്കര്‍’ എന്ന ചിത്രം നേടി. ഹില്‍ഡര്‍ ഗുഡ്‌നഡോട്ടിര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.