പുല്‍വാമ ഭീകരാക്രമണത്തിന് ഒരാണ്ട്: ധീര ജവന്മാരുടെ സ്മരണയില്‍ രാജ്യം
പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ ത്യജിക്കേണ്ടിവന്ന ധീര ജവാന്മാരുടെ സ്മരണയിലാണ് രാജ്യം ഇന്ന്. 2019 ഫെബ്രുവരി 14 നാണ് ഇന്ത്യയുടെ മിഴി നിറച്ചുകൊണ്ട് പുല്‍വാമ ഭീകരാക്രമണം നടന്നത്. പുല്‍വാമയില്‍വെച്ച് സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തുകയായിരുന്നു. മലയാളി ഉള്‍പ്പെടെ 40 ധീര ജവാന്മാരാണ് ഭീകരാക്രമണത്തില്‍ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചത്.
2547 സിആര്‍പിഎഫ് ജവാന്മാര്‍ 78 വാഹനങ്ങളിലായി ശ്രീനഗറിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഭീകരാക്രമണം നടന്നത്. നൂറ് കിലോഗ്രാം സ്‌ഫോടകവസ്തുക്കളുമായി കാറിലാണ് ചാവേര്‍ എത്തിയത്. ഉഗ്രസ്‌ഫോടനത്തില്‍ കാറും ബസും തിരിച്ചറിയാനാവാത്ത വിധം തകര്‍ന്നിരുന്നു. വയനാട് ജില്ലയിലെ ലക്കിടി സ്വദേശിയായ വി വി വസന്തകുമാറാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി.
Read more: സംസ്ഥാനത്ത് ചൂട് കൂടുന്നു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്: ശ്രദ്ധിക്കാം ചില കാര്യങ്ങള്‍
എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കൃത്യം പന്ത്രണ്ടാം ദിനം ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പാകിസ്താനിലെ ബാലാക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രം മിന്നലാക്രമണത്തിലൂടെ തകര്‍ക്കുകയായിരുന്നു ഇന്ത്യ.