കണ്ണഞ്ചിപ്പിക്കുന്ന കടല്‍ കാഴ്ചകള്‍; മനോഹര ചിത്രങ്ങള്‍ കാണാം

കടല്‍, മനുഷ്യന്റെ കാഴ്ചകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ ഒന്നാണ്. മനോഹരമായ കടല്‍ കാഴ്ചകള്‍ നിരവധിപ്പേരാണ് ആസ്വദിക്കാറുള്ളതും. തിരമാലകളും മണല്ത്തരികളുമെല്ലാം നയനമനോഹര അനുഭവങ്ങളാണ് ഓരോ കാഴ്ചക്കാര്‍ക്കും സമ്മാനിക്കാറുള്ളതും. പല ഭാവങ്ങളിലുള്ള കടലിന്റെ ചില മനോഹര ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു.

ഫോട്ടോഗ്രാഫറായ മാറ്റ് ബര്‍ഗെസ് ആണ് വേറിട്ട കടല്ഭാവങ്ങള് തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. തിരമാലകളുടെ വശ്യമായ ഭംഗി ഈ ഫോട്ടോഗ്രാഫര്‍ക്ക് പകര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ സ്വദേശിയാണ് മാറ്റ് ബര്‍ഗെസ്.


മണിക്കൂറുകളോളം കടലിന്റെ ഓളങ്ങളിലും മണല്പ്പരപ്പിലുമെല്ലാം സമയം ചെലവഴിക്കാറുണ്ട് ഈ ഫോട്ടോഗ്രാഫര്‍.

കടലിന്റെ വിവിധ രൂപങ്ങളെ ഒപ്പിയെടുക്കുക എന്നതായിരുന്നു ഈ ഫോട്ടാഗ്രാഫറുടെ ശ്രമം. ഹിപ്നോട്ടിക് ഓഷ്യന്‍ വേവ് ഫോട്ടോഗ്രഫിയിലൂടെയാണ് കടലിന്റെ മനോഹാരിത മാറ്റ് ബര്‍ഗെസ് പകര്‍ത്തിയത്.
