മൊബൈൽ ഇന്റർനെറ്റിന് വേഗത കൂട്ടാൻ എളുപ്പവഴിയുണ്ട്
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്കെല്ലാം നിർബന്ധമുള്ള കാര്യമാണ് കാര്യക്ഷമതയുള്ള ഇന്റർനെറ്റ്. പലപ്പോഴും ഇന്റർനെറ്റ് സ്‌പീഡ് കുറയുന്നത് ക്ഷമ കെടുത്തുന്ന കാര്യമാണ്. ആൻഡ്രോയിഡ് ഉപയോഗിക്കുന്നവർക്ക് ഫോണിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കാൻ സാധിക്കും.
ഇന്റേണൽ മെമ്മറി എപ്പോഴും ഫ്രീയാക്കി വയ്ക്കണം. ഫോട്ടോകളും മറ്റു ഡാറ്റകളും മെമ്മറി കാർഡിലേക്ക് മാറ്റാൻ ശ്രദ്ധിക്കണം. ഫോൺ മെമ്മറി നിറയുമ്പോൾ സ്വാഭാവികമായും ഇന്റർനെറ്റ് വേഗത കുറയും.
ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ കുത്തിനിറയ്ക്കരുത്. ആവശ്യമില്ലാത്തവ നീക്കം ചെയ്യണം. മെമ്മറി കാർഡിലാണ് സൂക്ഷിച്ചിരിക്കുന്നതെങ്കിലും ആപ്ലിക്കേഷനുകൾ ഫോൺ ഇന്റർനെറ്റ് സ്പീഡ് കുറയ്ക്കാൻ സാധ്യത ഉണ്ട്. ആപ്ലിക്കേഷനുകൾ ലിസ്റ്റ് പരിശോധിച്ച് അൺ ഇൻസ്റ്റാൾ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആവാം.
ക്യാഷെ നീക്കം ചെയ്യുന്നതിലൂടെ സ്പീഡ് വർദ്ധിപ്പിക്കാം. എന്തെങ്കിലും ഡൗൺലോഡ് ചെയ്യുമ്പോഴും വെബ്‌സൈറ്റ് സന്ദർശിക്കുമ്പോഴും ക്യാഷെ നിറയും. ഇത് നീക്കം ചെയ്യാനുള്ള ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
Read More:“ധോണിക്ക് ഇനി ഇന്ത്യന്‍ ടീമിലേക്ക് ഒരു തിരിച്ചുവരവ് സാധ്യമാണെന്ന് തോന്നുന്നില്ല”: കപില്‍ ദേവ്
നെറ്റ്‌വർക്ക് മോഡ് മാറ്റാം. 2ജി നെറ്റ്‌വർക്ക് ആണെങ്കിൽ അത് 3ജിയിലേക്ക് മാറ്റണം. സിം 2ജി ആണെങ്കിൽ എത്രയും വേഗം 3ജി ആക്കുക. 3ജി നെറ്റ്‌വർക്ക് മാത്രമാണ് ഉപയോഗിക്കുന്നതെങ്കിൽ 3ജി ഒൺലി ആക്കുക.