മലിനമായ തെരുവോരങ്ങള്‍ വൃത്തിയാക്കുന്ന ‘സ്‌പൈഡര്‍മാന്‍’: വീഡിയോ

February 24, 2020

തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട. വെറും സിനിമാക്കഥ ഒന്നുമല്ല സംഗതി സത്യമാണ്. തെരുവോരങ്ങള്‍ വൃത്തിയാക്കുന്ന ഒരു സ്‌പൈഡര്‍മാന്‍ ഉണ്ട്, ഇന്തോനേഷ്യയില്‍. മാലിന്യനിര്‍മാര്‍ജന പ്രര്‍ത്തനങ്ങളില്‍ ഇന്തോനേഷ്യയിലെ പൊതുമേഖലാ സംവിധാനങ്ങള്‍ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് വ്യത്യസ്ത ആശയവുമായി റൂഡി ഹര്‍ട്ടോനോ രംഗത്തെത്തിയത്.

മാല്യനങ്ങള്‍ നിറഞ്ഞ കടല്‍ത്തീരങ്ങളും തെരുവോരങ്ങളുമെല്ലാം ഇന്തോനേഷ്യയിലെ പതിവ് കാഴ്ചകളായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട റൂഡി ഹര്‍ട്ടോനോ ജനങ്ങളെ ഒരമിച്ച് കൂട്ടി പലയിടങ്ങളും വൃത്തിയാക്കാന്‍ തുനിഞ്ഞിറങ്ങി. എന്നാല്‍ ജനങ്ങളിലാരുംതന്നെ അദ്ദേഹത്തെ പിന്തുണച്ചില്ല. ഒരു കഫേ ഉദ്യോഗസ്ഥനാണ് റൂഡി ഹര്‍ട്ടോനോ.

Read more: കുട്ടികളുടെ ക്രിക്കറ്റിനിടെ നായയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ്; വൈറല്‍ വീഡിയോ

സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നിട്ടും തെരുവുകള്‍ വൃത്തിയാക്കുക എന്ന തന്റെ ലക്ഷ്യത്തില്‍ നിന്നും പിന്മാറാന്‍ റൂഡി ഹര്‍ട്ടോനോ തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്‌പൈഡര്‍മാന്റെ വേഷം ധരിച്ച് ഇയാള്‍ തെരുവിലേക്ക് ഇറങ്ങിയതും വൃത്തിയാക്കിത്തുടങ്ങിയതും.

തെരുവുകള്‍ വൃത്തിയാക്കുന്ന സ്‌പൈഡര്‍മാനെ ജനങ്ങള്‍ ഏറ്റെടുത്തു. നിരവധിപ്പേര്‍ റൂഡി ഹര്‍ട്ടോനോയ്ക്ക് ഒപ്പം കൂടുകയും ചെയ്തു. വൈകുന്നേരം ഏഴ് മണിക്കാണ് റൂഡി കഫേ ജോലിക്ക് കയറുന്നത്. ഇതിന് മുമ്പുള്ള സമയം തെരുവോരങ്ങളിലേയും കടല്‍ത്തീരത്തേയും മാലിന്യം നീക്കം ചെയ്യാനായി ഇദ്ദേഹം വിനിയോഗിക്കുന്നു. എന്തായാലും സമൂഹമാധ്യമങ്ങളിലടക്കം താരമാണ് തെരുവ് വൃത്തിയാക്കുന്ന ഈ സ്‌പൈഡര്‍മാന്‍.

https://youtu.be/MJNo245EfH8