അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ ചായകള്‍
പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതവണ്ണം. ശാരീരികമായി മാത്രമല്ല ചിലരെ മാനസികമായും തളര്‍ത്താറുണ്ട് അമിതമായ ശരീരഭാരം. അമിതവണ്ണത്തിന് പരിഹാരം തേടി പലയിടങ്ങളിലും അലയുന്നവരാണ് മിക്കവരും. അത്തരക്കാര്‍ക്ക് ഇനി ചായ കുടിച്ചും അമിതവണ്ണത്തെ ഒരു പരിധി വരെ ചെറുക്കാം. ചിലതരം ചായകള്‍ ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴിപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും. ഇത്തരം ചില ചായകളെ പരിചയപ്പെടാം.
ഗ്രീന്‍ ടീ- എല്ലാവര്‍ക്കും പരിചിതമായ ഒന്നാണ് ഗ്രീന്‍ ടീ. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീ ദിവസവും ശീലമാക്കുന്നത് അമിത വണ്ണത്തെ ചെറുക്കാന്‍ ഒരു പരിധിവരെ സഹായിക്കും. ദിവസവും മൂന്ന് ഗ്ലാസ് ഗ്രീന്‍ ടീ എങ്കിലും കുടിക്കുന്നതാണ് ഉത്തമം. ശരീരത്തിലെ മെറ്റാബോളിസം വര്‍ധിപ്പിക്കുന്നതിനും ഗ്രീന്‍ ടീ സഹായിക്കുന്നു.
പുതിന ചായ- ഏറെ ആരോഗ്യകരമായ ഒന്നാണ് പുതിന ചായ. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ പുതിന ചായ സഹായിക്കുന്നു. ഇതിനു പുറമെ പനി, ജലദോഷം, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പുതിന ചായ ഉത്തമ പരിഹാരമാണ്. പുതിന ചായയില്‍ ഒരല്പം കുരുമുളകുപൊടിയും തേനും ചേര്‍ക്കുന്നത് കൂടുതല്‍ ഗുണകരമാണ്.
തക്കോലം ചായ- അമിതവണ്ണത്തെ ചെറുക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് തക്കോലം ചായ. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് മികച്ച ഒരു പരിഹാരമാര്‍ഗമാണ് ഇത്. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ തക്കോലം ചായ സഹായിക്കും.
റോസ് ടീ- ശരീരഭാരം കുറയ്ക്കുന്നതിന് ഉത്തമ പരിഹാരമാണ് റോസ് ടീ. റോസാപ്പൂവിന്റെ ഇതളുകള്‍ ചൂടുവെള്ളത്തില്‍ ഇട്ടാണ് റോസ് ടീ ഉണ്ടാക്കുന്നത്. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്. ദഹന പ്രശ്‌നങ്ങള്‍ക്കും റോസ് ടി നല്ലൊരു പരിഹാരമാണ്.