സംസ്ഥാനത്ത് തൊഴിലില്ലായ്മ അതിരൂക്ഷം: തൊഴിൽ രഹിതരുടെ കണക്കുമായി ധനമന്ത്രി

February 6, 2020

കേരളത്തിൽ തൊഴിൽ രഹിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരികയാണ്. 100- ൽ 10 പുരുഷന്മാരും, 19 സ്ത്രീകളും തൊഴിലില്ലായ്മ അനുഭവിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ സ്ഥിതി ഇതാണെങ്കിൽ നഗരപ്രദേശങ്ങളിൽ 100 ൽ 6 പുരുഷന്മാരും, 27 സ്ത്രീകളും ഇതേ തൊഴിലില്ലായ്മ പ്രശ്നം അനുഭവിക്കുന്നവരാണ്. ധനമന്ത്രി തോമസ് ഐസക് പുറത്തുവിട്ട സാമ്പത്തീക അവലോകന കണക്കുകൾ പ്രകാരമാണ് ഇത് വ്യക്തമാക്കുന്നത്.

Read also: അന്ന് ജീവിക്കാന്‍ പാനിപൂരിയും പഴങ്ങളും വിറ്റുനടന്ന ബാലന്‍ പിന്നീട് സെഞ്ചുറി നേടിയപ്പോള്‍… ലക്ഷ്യത്തിലേക്ക് നടന്നു കയറാന്‍ ചെറുതല്ല യശ്വസി താണ്ടിയ ദൂരം

സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നും ലഭിച്ച കണക്കുകൾ പ്രകാരം 35.6 ലക്ഷം പേരാണ് തൊഴിലില്ലായ്മ അനുഭവിക്കുന്നത്. എന്നാൽ ഇതോടെ സംസ്ഥാനത്തെ നികുതി വരുമാനം കുറഞ്ഞെന്നും സാമ്പത്തീക മാന്ദ്യമാണ് ഇതിന് കാരണമെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.