‘എനിക്ക് 25 വയസുമല്ല, എന്റെ പേര് ചെറിയെന്നുമല്ല’- ഇനി സെൽഫി പങ്കുവയ്ക്കില്ലെന്ന് ഉണ്ണി മുകുന്ദൻ
മലയാളികളുടെ പ്രിയ താരമാണ് ഉണ്ണി മുകുന്ദൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായതുകൊണ്ട് തന്നെ ഒട്ടേറെ പ്രശ്നങ്ങളിൽ പെട്ടുപോകാറുണ്ട് ഉണ്ണി മുകുന്ദൻ. ആരാധകരുമായി അടുത്ത സൗഹൃദം കാത്തുസൂസ്ക്ഷിക്കുന്ന ഉണ്ണി മുകുന്ദൻ ഇനി സെൽഫിയൊന്നും ഇൻസ്റാഗ്രാമിലോ സമൂഹ മാധ്യമങ്ങളിലോ പങ്കുവയ്ക്കില്ലെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ.
ഡേറ്റിംഗ് സൈറ്റിൽ ആരോ ഉണ്ണി മുകുന്ദന്റെ സെൽഫി ദുരുപയോഗം ചെയ്തതാണ് ഈ തീരുമാനത്തിന് പിന്നിൽ. ചെറി എന്ന പേരിൽ അക്കൗണ്ട് സൃഷ്ടിച്ച് ഉണ്ണി മുകുന്ദന്റെ ഒരു സെൽഫി നൽകുകയായിരുന്നു.
ഈ പരസ്യം സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ച് മുന്നറിയിപ്പ് നൽകുകയാണ് ഉണ്ണി മുകുന്ദൻ. ‘അബദ്ധത്തിൽ ആരെങ്കിലും ഈ അക്കൗണ്ടിൽ കുരുങ്ങിയാൽ ഇപ്പോഴേ പറയുകയാണ്, ഇത് ഞാനല്ല. എനിക്ക് 25 വയസുമല്ല, ബിരുദധാരിയുമല്ല. അതുപോലെ ഈ ഡേറ്റിംഗ് പരിപാടികൾക്ക് പോകാൻ എനിക്ക് വട്ടുമല്ല. മാത്രമല്ല, എന്റെ പേര് ചെറിയെന്നുമല്ല’.
‘നോ മോർ സെൽഫി’ എന്ന ഹാഷ് ടാഗോടെയാണ് ഉണ്ണി മുകുന്ദൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.മുൻപും സമാനമായ രീതിയിൽ ഉണ്ണി മുകുന്ദന്റെ ചിത്രം ദുരുപയോഗം ചെയ്തിരുന്നു.