പഴങ്ങളിലും പച്ചക്കറികളിലും സ്റ്റിക്കറുകള്‍ പതിക്കുന്നതിന് പിന്നിലെ കാരണം
പഴവര്‍ഗങ്ങളും പച്ചക്കറികളും വിപണികളില്‍ നിന്നും വാങ്ങുന്നവരാണ് നമ്മളില്‍ അധികവും. എന്നാല്‍ പലപ്പോഴും പഴങ്ങളിലും പച്ചക്കറികളിലും ഒരു സ്റ്റിക്കര്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഈ സ്റ്റിക്കറുകള്‍ പതിക്കുന്നതിന്റെ പിന്നിലെ കാരണങ്ങള്‍ അറിയാത്തവരാണ് ഏറെയും. വെറുതെ ഒരു രസത്തിനല്ല, കൃത്യമായ കാരണമുണ്ട് ഈ സ്റ്റിക്കര്‍ പതിക്കലിന് പിന്നില്‍.
പിഎല്‍യു കോഡ് അല്ലെങ്കില്‍ പ്രൈസ്-ലുക്ക് ആപ്പ് നമ്പര്‍ എന്നാണ് ഈ സ്റ്റിക്കറുകള്‍ക്ക് പൊതുവേ പറയുന്ന പേര്. പഴങ്ങളും പച്ചക്കറികളുമെല്ലാം ജനിതകവിളകള് ആണോ, രാസവളങ്ങള്‍ ഇട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളെല്ലാം ഈ സ്റ്റിക്കറിലെ കോഡ് വഴി കണ്ടെത്താന്‍ സാധിക്കും.
Read more: മലിനമായ തെരുവോരങ്ങള്‍ വൃത്തിയാക്കുന്ന ‘സ്പൈഡര്മാന്’: വീഡിയോ
കോഡ് വഴി എങ്ങനെ ഇക്കാര്യങ്ങള്‍ തിരിച്ചറിയാം എന്നുനോക്കാം. ഒമ്പത് എന്ന നമ്പറില്‍ തുടങ്ങുന്ന അഞ്ച് അക്ക കോഡ് ആണെങ്കില്‍ പഴം അല്ലെങ്കില്‍ പച്ചക്കറി ജൈവവിളയാണെന്ന് ചുരുക്കം. നാല് നമ്പറുകളാണ് കോഡില്‍ ഉള്ളതെങ്കില്‍ കീടനാശിനി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അര്‍ത്ഥം. നാല് എന്ന നമ്പറോടെയാണ് കോഡ് തുടങ്ങുന്നതെങ്കില്‍ പരമ്പരാഗത രീതിയില്‍ ഉത്പാദിപ്പിച്ചിരിക്കുന്നു എന്നാണ്. എട്ടില്‍ തുടങ്ങുന്ന അഞ്ചക്ക നമ്പര്‍ കോഡ് സ്റ്റിക്കറുള്ള പഴങ്ങളും പച്ചക്കറികളും ജനിതകമാറ്റം വരുത്തി ഉത്പാദിപ്പിച്ചവയായിരിക്കും.