ശീതക്കാറ്റിൽ രൂപപ്പെട്ട മഞ്ഞു കൊട്ടാരങ്ങൾ- അമ്പരപ്പിക്കുന്ന രൂപത്തിൽ ഹാംബർഗിലെ വീടുകൾ

December 28, 2021

ആഗോളതാപനം അന്റാർട്ടിക്കയിൽ ദോഷകരമായി ബാധിക്കുമ്പോൾ മഞ്ജു വീഴ്ചയിൽ വലയുകയാണ് ന്യുയോർക്കിൽ ഹാംബർഗ് നിവാസികൾ. മഞ്ഞു വീഴ്ച എന്ന് പോലും പറയാൻ സാധിക്കില്ല. കാരണം മൂന്നിഞ്ചോളം കനത്തിലാണ് മഞ്ഞു പതിച്ച് വീടുകൾ പോലും മൂടി പോയത്.

ഹൊവാർ ബീച്ചിലെ ഈറി തടാകത്തിന്റെ തീരത്തുള്ളവരാണ് മഞ്ഞുവീഴ്ച മൂലം വലഞ്ഞത്. ശക്തമായ ശീത കാറ്റിനെ തുടർന്ന് വീടുകളിൽ തടാകത്തിൽ നിന്നുള്ള തിരകൾ വന്നടിക്കുകയായിരുന്നു. താപനില മൈനസ് ആറിലേക്ക് താഴ്ന്നതോടെ ജലാംശം മഞ്ഞുപാളിയായി രൂപപ്പെട്ടു.

കാറ്റിന്റെ ഗതിക്കനുസരിച്ച് പ്രത്യേക രീതിയിലാണ് മഞ്ഞും പുതഞ്ഞിരിക്കുന്നത്. പല വീടുകൾക്കും ഭാരം താങ്ങാനാകാതെ കേടുപാടുകളും സംഭവിച്ചു. വീടുകൾ ഇലകൾ കാണാൻ സാധിക്കാതെ മഞ്ഞു പുതഞ്ഞതോടെ മറിഞ്ഞു വീഴുകയും ചെയ്തു.

Read Also: 14 മാസത്തെ ഇടവേളയ്ക്ക് ശേഷം സംരക്ഷകനെ കണ്ട ആനകൾ- ഹൃദയസ്പർശിയായ വിഡിയോ

ശീതക്കാറ്റ് ചൂടുകൂടിയ തടാകത്തിലെ ജലത്തിന് മുകളിലൂടെ നീങ്ങുമ്പോൾ ജലപ്പരപ്പിന് മുകളിലെ നീരാവിയും വഹിച്ചുകൊണ്ട് തീരത്തേക്കു നീങ്ങുന്നു. ഈ ജലകണങ്ങൾ മഞ്ഞ് രൂപത്തിൽ തീര പ്രദേശങ്ങളിൽ പതിക്കുന്നതാണ് ഇങ്ങനെയൊരു പ്രതിഭാസത്തിന് കാരണം.

Story highlights- ICE HOUSE on the shores of Hoover Beach