സംസ്ഥാനത്ത് ആറ് പേര്‍ക്കുകൂടി ‘കൊവിഡ് 19’ സ്ഥിരീകരിച്ചു; കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 12 ആയി

March 10, 2020

വിട്ടൊഴിയാതെ കൊറോണ ഭീതി. കേരളത്തില്‍ ആറ് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. സംസ്ഥാനത്ത് നൂറ്റിയന്‍പത് പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Read more: പായല് പിടിച്ച പണിതീരാത്ത വീടും തൊണ്ടിമുതല്‍ അന്വേഷിച്ച പൊലീസ് സ്റ്റേഷനും: ചെറുതല്ല ജ്യോതിഷ് ശങ്കറിന്റെ കരവിരുത്

അതേസമയം കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോളജുകളും പ്രഫഷണല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. പരീക്ഷകള്‍ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.