ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ‘ആ ചുമ’ ശ്രീപ്രിയയുടേത്; രാജ്യം കേള്‍ക്കുന്ന കൊവിഡ് 19 മുന്നറിയിപ്പ്

March 13, 2020

ലോകം കൊറോണ വൈറസിന്റെ ഭീതിയിലാണ്. കൊവിഡ് 19 നെ ചെറുക്കാന്‍ കനത്ത ജാഗ്രത തുടരുകയാണ് രാജ്യങ്ങള്‍. കഴിഞ്ഞ കറച്ചു ദിവസങ്ങളായി രാജ്യത്തെവിടേക്കു ഫോണ്‍ ചെയ്താലും കേള്‍ക്കുന്ന ഒരു മുന്നറിയിപ്പുണ്ട്. ഒരു ചുമയുടെ അകമ്പടിയോടെ ആരംഭിക്കുന്ന ഈ മുന്നറിയിപ്പ് കൊവിഡ് 19 നെക്കുറിച്ചും രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുമുള്ളതാണ്.

ഫോണ്‍ ചെയ്യുമ്പോള്‍ കൊവിഡ് പ്രതിരോധം സംബന്ധിച്ചു കേള്‍ക്കുന്ന മലയാളത്തിലുള്ള സന്ദേശത്തിന് ശബ്ദം നല്‍കിയത് ശ്രീപ്രിയയാണ്. 38 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ മുന്നറിയിപ്പിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതും.

ടൊലികോം കമ്പനികല്‍ വഴി രാജ്യവ്യാപകമായി ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇത്രയും വലിയ പ്രചാരണം നടക്കുന്നതുതന്നെ അപൂര്‍വ്വമാണ്. എല്ലാവരിലും വേഗത്തില്‍ കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം. കോള്‍ സ്വീകരിക്കുന്നയാളുടെ ഫോണില്‍ ബെല്‍ അടിക്കും മുന്‍പുള്ള പ്രീകോള്‍ സെറ്റിംങ് ആയാണ് ശ്രീപ്രിയയുടെ ശബ്ദത്തിലുള്ള മുന്നറിയിപ്പ് കേള്‍ക്കുന്നത്.

Read more: നീ പോടാ കൊറോണാ വൈറസേ…” പഞ്ച് ഡയലോഗുമായി കൊച്ചുമിടുക്കന്റെ മുന്‍കരുതല്‍; വീഡിയോ വൈറല്‍

ശ്രീപ്രിയയുടെ ശബ്ദം വര്‍ഷങ്ങളേറെയായി മലയാളികള്‍ കേട്ടുതുടങ്ങിയിട്ട്. ‘നിങ്ങള്‍ വിളിക്കുന്ന സബ്‌സ്‌ക്രൈബര്‍ ഇപ്പോള്‍ തിരക്കിലാണ്’ എന്നു തുടങ്ങി ബിഎസ്എന്‍എല്‍ കേരളാ സര്‍ക്കിളിലെ ഫോണ്‍, മൊബൈല്‍ സേവനങ്ങളുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന അനൗണ്‍സുമെന്റുകളെല്ലാം തന്നെ ശ്രീപ്രിയയുടെ ശബ്ദത്തിലുള്ളതാണ്. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥയാണ് ശ്രീപ്രിയ. എറണാകുളം ഗാന്ധിനഗറിലെ ടെലികോം സ്‌റ്റോര്‍ ഡിപ്പോ ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസറാണ് ഇവര്‍.