പൊള്ളുന്ന വേനലില്‍ വെള്ളം കിട്ടാതാകുന്ന കുരങ്ങന്മാര്‍ക്ക് മലമുകളില്‍ വെള്ളമെത്തിച്ചു നല്‍കുന്ന നന്മമനസ്സ്; ഹൃദ്യം ഈ വീഡിയോ
പുറത്തിറങ്ങിയാല്‍ എങ്ങും കനത്ത ചൂടാണ്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളത്തിനും ദൗര്‍ലഭ്യം ആയിത്തുടങ്ങി. മനുഷ്യന്‍മാര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമൊക്കെ അത്യാവശ്യമാണ് വെള്ളം എന്നത്. എന്നാല്‍ പലപ്പോഴും സഹജീവികളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല പലരും. ഇത്തരക്കാര്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുകയാണ് തമിഴ്‌നാട് സ്വദേശിയായ ഒരു മനുഷ്യന്‍.
കാടുകളിലും കനത്ത ക്ഷാമമാണ് വെള്ളത്തിന്. വെള്ളത്തിനു വേണ്ടി മൃഗങ്ങള്‍ അലയുന്ന കാഴ്ച തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും കാണാം. തമിഴ്‌നാട്ടിലെ തിരുപട്ടൂര്‍ ജില്ലയിലെ യേലഗിരി മലനിരകളില്‍ കഴിയുന്ന കുരങ്ങുകള്‍ക്ക് വെള്ളമെത്തിച്ച് നല്‍കുകയാണ് നന്മ വറ്റത്താ ഒരു മനുഷ്യന്‍. ഇയാളും സഹോദരനും ചേര്‍ന്ന് മോട്ടോര്‍സൈക്കിളിലെത്തിയാണ് കുരങ്ങന്മാര്‍ക്ക് വെള്ളമെത്തിച്ചു നല്‍കുന്നത്.
Read more: ഈ കുട്ടിക്കരച്ചില്‍ വെറുതെയല്ല, ‘നഴ്‌സറിയില്‍ പോകണം ടീച്ചറെ കാണണം’ അതാണ് കാര്യം: വൈറല്‍ വീഡിയോ
കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ ഞായറാഴ്ചകളിലും അവധിദിനങ്ങളിലും ഇത്തരത്തില്‍ ഇവര്‍ കാട്ടിലെ കുരങ്ങന്മാര്‍ക്ക് വെള്ളം എത്തിച്ചു നല്‍കുന്നു. വലിയ ജാറിലാണ് വെള്ളം സഹോദരങ്ങള്‍ ചേര്‍ന്ന് മലമുകളിലെത്തിക്കുന്നത്. നിരത്തിന്റെ അരികിലുള്ള കോണ്‍ക്രീറ്റില്‍ തീര്‍ത്ത ചെറിയ ടാങ്കിലാണ് വെള്ളം നിറയ്ക്കുന്നത്. കുരങ്ങുകള്‍ ഈ വെള്ളം കുടിച്ച് ദാഹമകറ്റുന്നു.
Service to man is service to God.
— Sudha Ramen IFS 🇮🇳 (@SudhaRamenIFS) March 12, 2020
Service to animals is even beyond that.pic.twitter.com/RHMBFSxwFk