കൊവിഡ് 19- ടിക് ടോക്ക് വീഡിയോയിലൂടെ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേരളാ പൊലീസ്
കൊവിഡ് 19 രോഗ വ്യാപനം തടയാന്‍ ജാഗ്രത തുടരുകയാണ് കേരളം. ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നിരവധി ബോധവല്കരണപ്രവര്ത്തനങ്ങളും ക്യാംപെയിനുകളും നടത്തപ്പെടുന്നുണ്ട്. മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സജീവമാണ് കേരളാ പൊലീസും. ടിക് ടോക്ക് വീഡിയോയിലൂടെ ജനങ്ങള്‍ക്ക് കൊവിഡ് 19 രോഗ്യ വ്യാപനം തടയാന്‍ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥര്‍.
പഴയകാല സിനിമകളുടെ അകമ്പടിയോടെയാണ് ടിക് ടോക്ക് ഒരുക്കിയിരിക്കുന്നത്. കേരളാ പൊലീസിന്റെ ഔദ്യോഗിക ടിക് ടോക്ക് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കൈകളുടെ ശുചിത്വം ഉറപ്പുവരുത്തുക എന്നതാണ് ടിക് ടോക്കിലൂടെ ഓര്‍മ്മപ്പെടുത്തുന്നത്.
@keralapolice കൊറോണ – കൈകളുടെ ശുചിത്വം ഉറപ്പുവരുത്തുക ##keralapolice ##coronavirus ##corona ##covid19
♬ original sound – kerala police
കഴിഞ്ഞ ദിവസം കൊവിഡ് 19 വ്യാപനം തടയാന്‍ തുടക്കമിട്ട ബ്രേക്ക് ദ് ചെയിന്‍ പ്രചാരണത്തില്‍ കേരളാ പൊലീസും പങ്കാളികളായിരുന്നു. തികച്ചും വ്യത്യസ്തമായ രീതിയിലാണ് കേരളാ പൊലീസ് പ്രചരണത്തിന്റെ ഭാഗമായത്. കൈകള്‍ വൃത്തിയായി കഴുകേണ്ടത് എങ്ങനെയെന്ന് ഒരു ഗ്രൂപ്പ് ഡാന്‍സിലൂടെയാണ് ഇവര്‍ വ്യക്തമാക്കിയത്.