കൊവിഡ് 19: കൈകഴുകല്‍ ചലഞ്ചിന്റെ ഭാഗമായി ആസിഫ് അലിയുടെ മക്കളും
ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ ഭീതി. 171 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ 24 പേര്‍ക്കും. കൊവിഡ് 19 വ്യപനത്തിനെതിരെ കനത്ത ജാഗ്രത തുടരുകയാണ് ഇന്ത്യയും കേരളവുമെല്ലാം. ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നിരവധി ബോധവല്കരണപ്രവര്ത്തനങ്ങളും ക്യാംപെയിനുകളും നടത്തപ്പെടുന്നുണ്ട് സംസ്ഥാനത്ത്.
ബ്രേക്ക് ദ് ചെയിന്‍ എന്ന പ്രചരണത്തിന്റെ ഭാഗമായി നിരവധി പേര് രംഗത്തെത്തുന്നുണ്ട്. ചലച്ചിത്ര താരങ്ങളെല്ലാം പ്രചരണത്തിന് മികച്ച പിന്തുണയാണ് നല്‍കുന്നത്.
ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം ആസിഫ് അലിയുടെ മക്കളും വാഷ് യുവര്‍ ഹാന്‍ഡ് ചലഞ്ചിന്റെ ഭാഗമായിരിക്കുകയാണ്. ശുചിത്വം ഉറപ്പാക്കാന്‍ മക്കള്‍ കൈകഴുകുന്നതിന്റെ വീഡിയോ ആസിഫ് അലിയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
Read more: കൊവിഡ് 19- ടിക് ടോക്ക് വീഡിയോയിലൂടെ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേരളാ പൊലീസ്
അതേസമയം കൊവിഡ് 19 വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആഭംഭിച്ചതാണ് ബ്രേക്ക് ദ് ചെയിന്‍ പ്രചാരണം. ഹസ്തദാനം പോലെ സ്പര്‍ശനത്തോടെയുള്ള ആശംസകള്‍ ഒഴിവാക്കുക, മുഖം മൂക്ക് കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കാതിരിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തുവാല കൊണ്ട് മറയ്ക്കുക, ഇടയ്ക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, ബസ് സ്റ്റോപ്പുകളടക്കമുള്ള പൊതു ഇടങ്ങളില്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ബ്രേക്ക് ദ് ചെയിന്‍ പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.