ഉണർന്നാലുടൻ വെള്ളം കുടിച്ചാൽ ഒട്ടേറെ ഗുണങ്ങൾ..
വെള്ളം നമ്മുടെ ശരീരത്തിന് എത്രമാത്രം ഗുണപ്രദമാണെന്നു പറയേണ്ട കാര്യമില്ല. ആരോഗ്യ സംരക്ഷണത്തിൽ വെള്ളം വഹിക്കുന്ന പങ്ക് ചെറുതുമല്ല. എന്നാൽ അതിരാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ നിങ്ങൾക്ക് അറിയാമോ?
ഉണരുമ്പോൾ നല്ല തലവേദന തോന്നാറില്ലേ? നിര്‍ജ്ജലീകരണമാണ് ഇതിനു കാരണം. രാവിലെ എഴുന്നേല്ക്കുമ്പോള് തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍, വെറുംവയറ്റിലെ വെള്ളംകുടി ശീലമാക്കുക. ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ഓരോ ദിവസവും തുടങ്ങുക. ഇത് ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് ഊർജം പകരും.
മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും ജലം നിർണായക പങ്ക് വഹിക്കുന്നുണ്ട്. ചർമ്മത്തിന് തിളക്കവും ആരോഗ്യവും വർധിപ്പിക്കാൻ വെള്ളം സഹായിക്കും. നമ്മൾ ശ്വസിക്കുമ്പോൾ ഒട്ടേറെ വിഷങ്ങൾ ഉള്ളിൽ ചെല്ലുന്നുണ്ട്. വെള്ളം അതിരാവിലെ കുടിക്കുമ്പോൾ ഈ വിഷവസ്തുക്കളെ വിയർപ്പയും മറ്റും പുറന്തള്ളാൻ സാധിക്കും.