മഞ്ഞയില്‍ നിറയുന്ന പുഞ്ചിരി; മനോഹരം ഈ ചിത്രങ്ങള്‍
സിനിമാ താരങ്ങളുടെ വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പംതന്നെ പലപ്പോഴും അവരുടെ ഫാഷനും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഫാഷന്‍ സെന്‍സുകൊണ്ട് ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമായ താരമാണ് ഭാവന. ഇപ്പഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഭാവനയുടെ ചില ചിത്രങ്ങള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.
അഭിനയമികവുകൊണ്ട് ഭാവന ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടി. മലയാളത്തില്‍ മാത്രമല്ല കന്നഡയിലും തമിഴിലുമെല്ലാം ശ്രദ്ധേയമാണ് താരം. നിരവധി ആരാധകരുമുണ്ട് താരത്തിന്. പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത ‘നമ്മള്‍’ എന്ന സിനിമയിലൂടെയായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള ഭാവനയുടെ അരങ്ങേറ്റം.
മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം തന്നെ ഭാവന വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിഐഡി മൂസ, ക്രോണിക് ബാച്ച്ലര്‍, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലിപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ‘ആദം ജോണ്‍ ആ’ണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം.
സിനിമയില്‍ നിന്നും അകലം പാലിക്കുന്നുണ്ടെങ്കിലും പരസ്യചിത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. കന്നഡ സിനിമാ നിര്‍മാതാവും ബിസിനസ്സുകാരനുമായ നവീന്‍ ആണ് ഭാവനയുടെ ഭര്‍ത്താവ്.