നല്ല വൃത്തി, പക്ഷെ കഴുകുന്നത് അഴുക്കുചാലിലാണെന്നേ ഉള്ളു; വഴിയോരത്തു നിന്നും ഭക്ഷണം കഴിക്കുന്നവർ കാണേണ്ട കാഴ്ച

March 6, 2020

ഹോട്ടലുകളിൽ അങ്ങേയറ്റം വൃത്തി പ്രതീക്ഷിക്കുന്നവരാണ് നമ്മൾ. എന്നാൽ വഴിയോരത്തുള്ള ദാബ പോലുള്ള ലഭിക്കുന്ന പെട്ടിക്കടകൾ കണ്ണുമടച്ച് വിശ്വസിക്കുകയും ചെയ്യും. അവർ എന്ത് വെള്ളമാണ് ഉപയോഗിക്കുന്നത്, എങ്ങനെയാണ് വൃത്തിയാക്കുന്നത് എന്നൊന്നും ആർക്കും അറിയില്ല. ഇത്തരം കടകളുടെ വിശ്വാസ്യത തന്നെ തകർക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കേരളത്തിലല്ല നടക്കുന്നതെങ്കിലും മലയാളികളല്ല ഇവിടെയും ഇത്തരം കടകൾ നടത്തുന്നതെന്നതിനാൽ എല്ലാവരെയും ഒരുപോലെ ഞെട്ടിക്കുന്ന ഒരു കാഴ്ച തന്നെയാണിത്.

അഴുക്കു ചാലിന് സമീപത്തുള്ള ഒരു പെട്ടിക്കടയാണ്. റോഡിനു നടുക്ക് തന്നെ സ്ഥിതി ചെയ്യുന്ന ഈ കടയിൽ പാത്രം കഴുകുന്നത് അഴുക്കുചാലിലെ വെള്ളമുപയോഗിച്ചാണ്. വളരെ സമർത്ഥമായി അഴുക്കു ചാലിലെ വെള്ളമുപയോഗിച്ച് പാത്രം കഴുകുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്.