കൊവിഡ് 19; തിയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടണമെന്ന് സര്‍ക്കാര്‍

March 10, 2020

സംസ്ഥാനത്ത് കൊറോണ വൈറസ് വീണ്ടും സ്ഥിരീകരിച്ചതോടെ കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. കേരളത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 12 ആയതോടെ കൂടുതല്‍ ജാഗ്രതയിലാണ് സംസ്ഥാനം. രോഗം തടയാനുള്ള മുന്‍കുരുതല്‍ ഊര്‍ജ്ജിതമാക്കുകയാണ് സര്‍ക്കാരും.

ഉത്സവങ്ങള്‍, കല്യാണം, പൊതുപരിപാടികള്‍ എന്നിങ്ങനെ ധാരാളം ആളുകള്‍ ഒരുമിക്കുന്ന പരിപാടികളൊക്കെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കൂടുതല്‍ ആളുകള്‍ ഒരുമിച്ചെത്തുന്ന തിയേറ്ററുകളില്‍ നിന്നും രോഗം പകരാനുള്ള സാധ്യതയുള്ളതിനാല്‍ മാര്‍ച്ച് 31 വരെ തിയേറ്ററുകള്‍ അടച്ചിടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read more: സംസ്ഥാനത്ത് ആറ് പേര്‍ക്കുകൂടി ‘കൊവിഡ് 19’ സ്ഥിരീകരിച്ചു; കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 12 ആയി

ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോളജുകളും പ്രഫഷണല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. പരീക്ഷകള്‍ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.