കോവിഡ് 19: ഇന്ത്യയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയി

March 5, 2020
39,742 new Covid cases reported in India

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കനത്ത ആരോഗ്യ ജാഗ്രത പുലര്‍ത്തി ഇന്ത്യ. രാജ്യത്ത് 29 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെത്തിയ 16 ഇറ്റാലിയന്‍ വിനോദ സഞ്ചാരികളില്‍ വൈറസ് സ്ഥിരീകരിച്ചതാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്. അതേസമയം രോഗവ്യാപനം തടയാന്‍ കനത്ത ജാഗ്രതപുലര്‍ത്തുന്നുണ്ട് രാജ്യം.

രാജ്യത്തിന്റെ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി. വിദേശത്തുനിന്നും വരുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കും. രാജ്യവ്യാപകമായി പ്രത്യേക ബോധവല്‍കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.

Read more: സന്ദര്‍ശകര്‍ തുള്ളിച്ചാടുമ്പോള്‍ കൂടെച്ചാടുന്ന മൃഗരൂപങ്ങള്‍, അതിശയിപ്പിക്കുന്ന ദൃശ്യാനുഭവം; അത്ഭുതമാണ് ഈ മൃഗശാല: വീഡിയോ

അതേസമയം 73 രാജ്യങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലായി 469 പേര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല എന്നും ആരോഖ്യമന്ത്രി കെ കെ ഷൈലജ വ്യക്തമാക്കി.

പനി, ചുമ, ശ്വാസതടസം, ജലദോഷം, ക്ഷീണം എന്നിവയാണ് കൊറോണ വൈറസ് ബാധിച്ചാല്‍ ആദ്യ ഘട്ടത്തില്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍, ന്യൂമോണിയ ബാധിക്കാനും സാധ്യതയുണ്ട്. വൈറസ് ശരീരത്തില്‍ കടന്നുകഴിഞ്ഞ് ഏകദേശം പത്ത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങൂ. 56 ദിവസം വരെയാണ് ഇന്‍ക്യൂബേഷന്‍ പീരീഡ്.