രാജ്യത്ത് ‘കൊവിഡ് 19’ മരണം അഞ്ചായി
ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ മൂലം മരണപ്പട്ടവരുടെ എണ്ണം അഞ്ചായി. ജയ്പൂരില്‍ ചികിത്സയിലിരുന്ന ഇറ്റാലിയന്‍ പൗരനാണ് ഏറ്റവും ഒടുവില്‍ മരണപ്പെട്ടത്. 69 വയസ്സായിരുന്നു പ്രായം. ഇയാളുടെ രോഗം ചികിത്സിച്ച് ഭേദപ്പെടുത്തിവരുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.
ഇന്നലെ പഞ്ചാബില്‍ 70 വയസ്സുകാരനും കൊവിഡ് 19 മൂലം മരിച്ചു. ഇയാള്‍ ജര്‍മ്മനിയില്‍ നിന്നും ഇറ്റലി വഴിയാണ് രാജ്യത്തെത്തിയത്. ഇറാനില്‍ കോവിഡ് സ്ഥിരീകരിച്ച 255 ഇന്ത്യക്കാരില്‍ ഒരാളും മരിച്ചു. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സ്വദേശിയും മരിച്ചിരുന്നു. കൊവിഡ് 19 മൂലം ആദ്യം ഇന്ത്യയില്‍ മരിച്ചത് കര്‍ണാടക സ്വദേശിയാണ്. രണ്ടാമത് ഡല്‍ഹി സ്വദേശിയും മരിച്ചു.
അതേസമയം ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ ഭീതി. ലോകത്താകമാനം പതിനായിരത്തിലധികം പേരാണ് കൊറോണ വൈറസ് ബാധ മൂലം ഇതുവരെ മരണപ്പെട്ടത്. ഇന്ത്യയിലും കേരളത്തിലും കൊവിഡ് 19 വ്യാപനത്തിനെതിരെ കടുത്ത ജാഗ്രത തുടരുകയാണ്.