സംസ്ഥാനത്ത് പുതിയ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ പുതുതായി കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 24 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ രോഗ വിമുക്തരായി.
സംസ്ഥാനത്ത് 25603 പേര്‍ നിരീക്ഷണത്തിലുണ്ട്. 25366 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 7861 പേര്‍ പുതുതായി നിരീക്ഷണത്തില്‍ ഉള്‍പ്പെട്ടു. 57 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2550 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2140 എണ്ണം നെഗറ്റീവ് ആണെന്നും ബാക്കിയുള്ളവയുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കൊവിഡ് 19 രോഗവ്യാപനം തടയാന്‍ കനത്ത ജാഗ്ര പുലര്‍ത്തുന്നുണ്ട് സംസ്ഥാനം. സുപ്രീം കോടതിയും ഹൈക്കോടതിയും കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിരുന്നു.