കൊവിഡ് 19: 50 ലക്ഷം രൂപയുടെ സഹായവുമായി സച്ചിന് തെന്‍ഡുല്‍ക്കര്‍
കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ് രാജ്യം. ഇതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 14 വരെ പ്രധാനമന്ത്രി നരേന്ദ്രേ മോദി ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് വിവിധ മേഖലകളിലുള്ളവര്‍ കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സഹായഹസ്തവുമായി എത്തുന്നുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറും കൊവിഡ് 19 നെതിരെയുള്ള രാജ്യത്തിന്റെ പേരാട്ടത്തിന് സാമ്പത്തിക സഹായവുമായി രംഗത്തെത്തി. 50 ലക്ഷം രൂപയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നല്‍കിയിരിക്കുന്നത്.
25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്കുമാണ് സച്ചിന് നല്‍കിയിരിക്കുന്നത്. അതേസമയം മുന്‍ ക്രിക്കറ്റ് ടീം നായകനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരിയും ദുരിതബാധിതര്‍ക്കായി സംഭാവന നല്‍കിയിരുന്നു.