കൊവിഡ് 19; സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി; എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല
March 19, 2020
കൊവിഡ് 19 ന്റെ പസ്ചാത്തലത്തില്‍ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റി. എല്ലാ പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. ഈ മാസം 31 ന് ശേഷം പരീക്ഷ പുനഃക്രമീകരിക്കാനാണ് നിര്‍ദ്ദേശം.
യുജിസി, എഐസിടിഇ, ജെഇഇ മെയിന്‍ പരീക്ഷകളും മാറ്റിയിട്ടുണ്ട്.
അതേസമയം കേരളത്തിലെ എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും. എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ക്കും മാറ്റമില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും സംസ്ഥാനത്ത് പരീക്ഷകള്‍ നടക്കുക.