ഒഴിഞ്ഞ ടാർ വീപ്പ കൊണ്ടൊരു വാഷ് ബേസിൻ- കയ്യടി നേടി ഉപകാരപ്രദമായ കലാസൃഷ്ടി

March 18, 2020

ആളുകളുടെ കലാബോധം പല തരത്തിലാണ് പ്രകടിപ്പിക്കപ്പെടുന്നത്. ഒഴിഞ്ഞ ടാർ വീപ്പയിൽ വിരിഞ്ഞ വാഷ് ബേസിൻ എന്ന ബുദ്ധിക്കാണ്‌ ഇപ്പോൾ കയ്യടി ലഭിക്കുന്നത്. വഴിയോരത്ത് ഒഴിഞ്ഞു കിടക്കുന്ന ടാർ വീപ്പകളൊക്കെ കാണുമ്പൊൾ നമ്മളൊന്നും ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടാകില്ല ഇതിനു ഇങ്ങനെ ഒരു പ്രയോജനം ഉണ്ടാകുമെന്ന്.

സമൂഹ മാധ്യമങ്ങളിലാണ് അതിമനോഹരമായ ഈ സൃഷ്ടി പ്രചരിക്കുന്നത്. ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമല്ലെങ്കിലും ഒട്ടേറെ നല്ല കമന്റുകൾ ആണ് ഈ കലാവിരുത്തിനു ലഭിക്കുന്നത്. മാത്രമല്ല കൊവിഡ് കാലഘട്ടത്തിൽ ഇങ്ങനെ ഒരു ആശയം കണ്ടെത്തി ഹാൻഡ്‌വാഷ് ഉൾപ്പെടെ വഴിയോരത്ത് സ്ഥാപിച്ചിരിക്കുകയുമാണ് ഈ ‘മൊബൈൽ വാഷ് ബേസിൻ’.

ടാർ വീപ്പയുടെ മുകൾഭാഗം ചതുരാകൃതിയിൽ മുറിച്ച് മാറ്റി അവിടെ ബേസിൻ സ്ഥാപിച്ചിരിക്കുന്നു. മാത്രമല്ല, ചിത്രങ്ങൾ വരച്ചും മറ്റും വീപ്പയെ അതിമനോഹരമാക്കിയിട്ടുമുണ്ട്. എന്തായാലും സോഷ്യൽ ലോകത്ത് വലിയ കയ്യടിയാണ് ഈ സൃഷ്ടിക്ക് ലഭിച്ചത്.