മാർച്ച് 16 മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ വരുന്നത് വലിയ മാറ്റങ്ങൾ

March 14, 2020

ബാങ്കിങ് തട്ടിപ്പുകളും കാർഡുകളുടെ ദുരുപയോഗവും സജീവമായിരിക്കുന്ന സാഹചര്യത്തിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള നിരവധി പദ്ധതികളാണ് റിസർവ് ബാങ്ക് അവതരിപ്പിക്കുന്നത്. മാർച്ച് 16 മുതൽ ബാങ്കുകൾ വിതരണം ചെയ്യുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എ ടി എമ്മിലും പോയിന്റ് ഓഫ് സെയിൽ ടെർമിനലുകളിലും ആഭ്യന്തര ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാൻ കഴിയു.

ഇതിൽ പ്രധാനമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഇഷ്യു/ റീ ഇഷ്യു സമയത്ത് ഇന്ത്യയിലെ കോൺടാക്റ്റ് അധിഷ്‌ഠിത സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കാൻ പ്രാപ്തമാക്കുമെന്നാണ് ബാങ്ക് അറിയിക്കുന്നത്. അത് വിർച്വൽ/ ഫിസിക്കൽ കാർഡുകൾക്കെല്ലാം ഒരുപോലെ ബാധകമാണ്.

ഇതുവരെ എല്ലാ ഇടപാടുകളും ഓൺലൈനായും നടക്കുമായിരുന്നു. എന്നാൽ ഇനി മുതൽ കാർഡുകളിൽ എന്തെങ്കിലും സേവനം ആവശ്യമെങ്കിൽ അതായത് ഓൺലൈൻ ഇടപാടുകൾ, രാജ്യാന്തര ഇടപാടുകൾ , കോൺടാക്ട് രഹിത ഇടപാടുകൾ ഒക്കെ വേണമെങ്കിൽ നേരിട്ട് ബാങ്കിനെ സമീപിക്കണം.

ഇതുവരെ ലോകത്തെവിടെയും ഉപയോഗിക്കാനായി എല്ലാ കാർഡുകളിലും സേവനമുണ്ടായിരുന്നു. എന്നാൽ ഇനി മുതൽ രാജ്യത്തിനു ആവശ്യമെങ്കിൽ ബാങ്കിനെ അറിയിക്കേണ്ടതാണ്. മാത്രമല്ല നിലവിലുള്ള കാർഡുകൾ നിര്ജീവമാക്കാനും ബാങ്കുകൾക്ക് സാധ്യമാണ്.

ഒരു വ്യക്തി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഇതുവരെ യാതൊരു ഓൺലൈൻ സേവനത്തിനായും അതായത് കോൺടാക്റ്റ് രഹിത സേവനമോ രാജ്യാന്തര സേവനമോ ഒന്നും നടത്തിയിട്ടില്ലെങ്കിൽ കാർഡിലെ ഈ സേവനങ്ങൾ ഇല്ലാതാക്കാൻ ബാങ്കിന് സാധിക്കും. മാത്രമല്ല കാർഡുടമകൾക്ക് അവരുടെ ഇടപാടിന്റെ പരിധി നിശ്ചയിക്കാനും ഇനി സൗകര്യമുണ്ടാകും.