ഡ്രൈവിങ്ങിനിടെ ഉറക്കംതൂങ്ങി ഡ്രൈവര്‍; വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരി: വീഡിയോ
വാഹനം ഓടിക്കുമ്പോള്‍ ഉറക്കം തൂങ്ങുന്നത് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഡ്രൈവ് ചെയ്യുന്നതിനിടെ ഉറക്കംതൂങ്ങിയ ഒരു ഡ്രൈവറും ആ വാഹനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരിയുമാണ് കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
മുംബൈയിലാണ് സംഭവം. പൂനെയില്‍ നിന്നും മുംബൈയിലേക്ക് പോകാന്‍ ഊബര്‍ ടാക്‌സി ബുക്ക് ചെയ്യുകയായിരുന്നു തേജസ്വിനി ദിവ്യ നായിക് എന്ന യുവതി. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു യാത്ര തിരിച്ചത്. യാത്രയുടെ തുടക്കം മുതല്‍ക്കേ ഡ്രൈവര്‍ ഫോണ്‍ ഉപയോഗിക്കുന്നതും യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടു.
ഫോണ്‍ ഉപയോഗത്തെ തേജസ്വിനി വിലക്കി. അല്‍പസമയം കഴിഞ്ഞപ്പോഴേയ്ക്കും ഉറക്കം തൂങ്ങിത്തുടങ്ങി ഡ്രൈവര്‍. ഇതിനിടെയില്‍ വാഹനം രണ്ട് അപകടങ്ങളില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
Read more: മെലിഞ്ഞുണങ്ങിയ വിരൂപയെന്ന് കളിയാക്കിയവരോട് നിറചിരിയോടെ മറുപടി നല്‍കിയ ലിസി: അറിയണം ഈ ജീവിതം
തുടര്‍ന്ന് താന്‍ വാഹനം ഓടിക്കാമെന്ന് തേജസ്വിനി പറഞ്ഞെങ്കിലും വാഹനം നല്‍കാന്‍ ഡ്രൈവര്‍ തയാറായില്ല. എന്നാല്‍ അല്‍പസമയത്തിനു ശേഷം ഡ്രൈവര്‍ വീണ്ടും ഉറങ്ങിയതോടെ യുവതി നിര്‍ബന്ധപൂര്‍വ്വം വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഉറങ്ങുന്ന ഡ്രൈവറിന്റെ ചിത്രങ്ങളും വീഡിയോയും തേജസ്വിനി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സംഭവം വൈറലായി. ഊബര്‍ ടാക്‌സി വക്താവ് ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ഡ്രൈവറുടെ ആപ്പ് ആക്‌സസ് താല്‍കാലികമായി റദ്ദാക്കുകയും ചെയ്തു.
thanking god I’m alive right now and I wasn’t asleep when this happened & that I know how to drive.@Uber @Uber_Support @Uber_India I am seething with anger right now. how dare they drive if they’re not well rested? how dare they put anyone else’s life at risk?
— tejaswinniethepooh (@teja_main_hoon_) February 21, 2020
part 1 #uber pic.twitter.com/lUUFXpHCQS