പാചകവും വാചകവും; സോഷ്യല്‍മീഡിയയില്‍ താരമായ കൊച്ചുസുന്ദരി
സമൂഹമാധ്യമങ്ങള്‍ കൂടുതല്‍ ജനപ്രിയമായതോടെ നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ താരമാകുന്നത്. സമൂഹമാധ്യമങ്ങളെ അവസരോചിതമായി ഉപയോഗപ്പെടുത്തിക്കൊണ്ട് സാമ്പത്തിക നേട്ടമുണ്ടാക്കുന്നവരും നിരവധിയാണ്. സോഷ്യല്‍മീഡിയയില്‍ തകര്‍പ്പന്‍ പാചകവും വാചകവുമായി കൈയടി നേടുന്ന ഒരു കൊച്ചു മിടുക്കിയുണ്ട്.
എവര്‍ലെ റോസ് സുതാസ് എന്നാണ് ഈ മിടുക്കിയുടെ പേര്. പ്രായം വെറും ഏഴ് വയസ്സ്. വാചകത്തിലും പാചകത്തിലും മാത്രമല്ല സ്റ്റൈലിഷ് ലുക്കും ഈ മിടുക്കിയെ ശ്രദ്ധേയമാക്കുന്നു. എവര്‍ലെ റോസ്, ദ് ലാബ്രന്റ് ഫാം തുടങ്ങിയ യുട്യൂബ് ചാനലുകളിലെല്ലാം എവര്‍ലെ റോസ് പ്രത്യക്ഷപ്പെടാറുണ്ട്.
Read more: കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍; ഡാന്‍സ് വീഡിയോയുമായി ഒരു അച്ഛനും മകളും
ഫാഷന്‍, ടോയ്‌സ് അണ്‍ബോക്‌സിങ്, കുക്കിങ് തുടങ്ങിയ കാര്യങ്ങളാണ് ഈ കൊച്ചുമിടുക്കി യുട്യൂബില്‍ അവതരിപ്പിക്കുന്നത്. സൈബര്‍ ലോകത്ത് നിരവധി ആരാധകരുമുണ്ട് ഈ മിടുക്കിക്ക്. കളിചിരികള്‍ നിറഞ്ഞ എവര്‍ലെ റോറിസിന്റെ വീഡിയോകള്‍ രസകരമാണ്.