‘ഇതും കാസർകോട്ടുകാരൻ തന്നെ’, മാതൃകയായി യുവാവ്; ശ്രദ്ധനേടി ഒരു കുറിപ്പ്
കഴിഞ്ഞ ദിവസം കൊവിഡ്-19 സ്ഥിരീകരിച്ച ഒരു വ്യക്തി കാണിച്ച മുൻകരുതലും ക്രമീകരണങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യങ്ങളിൽ ചർച്ചയാകുന്നത്. യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെ നാട്ടിൽ എത്തിയിട്ടും സ്വന്തമായി ഐസൊലേഷനിൽ കഴിയാൻ തീരുമാനിച്ച യുവാവാണ് ലോകത്തിന് മുഴുവൻ മാതൃകയാകുന്നത്. ഇതും കാസർകോട്ടുകാരൻ തന്നെ എന്ന തലക്കെട്ടോടെയാണ് ഈ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഇദ്ദേഹം ആംബുലൻസ് വിളിച്ച് വീട്ടിലേക്ക് എത്തി. വീട്ടുകാരുമായി യാതൊരു സമ്പർക്കവുമില്ലാതെ വീടിന് പുറത്തുള്ള ഷെഡിൽ താമസിച്ചു. കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധിച്ചു എന്ന് കണ്ടെത്തിയതോടെ അധികൃതരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറി.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
*ഇതും കാസർകോട്ടുകാരൻ തന്നെ*
ഇന്നലെ കാസർകോട് ചെങ്കള പഞ്ചായത്തിൽ കോവിഡ്- 19 സ്ഥിരീകരിച്ച യുവാവ് ചെയ്ത മുൻ കരുതൽ നടപടിയും ദീർഘ ദീർഘ ദൃഷ്ടിയും ഏവരെയും അമ്പരിപ്പിക്കുന്നതാണ്.
യാതൊരു രോഗലക്ഷണവുമില്ലാത്തപ്പോഴാണ് നാട്ടിലേക്ക് വരാൻ ശ്രമിച്ചത്. ടിക്കറ്റ് ലഭിച്ചത് തിരുവനന്തപുരത്തേക്കും. ഫോറം ഫിൽ ചെയ്ത് പോകാൻ പറഞ്ഞ അധികൃതരോട് നിർബന്ധിച്ച് തൊണ്ടയിൽ നിന്നുള്ള സ്വാബ് ടെസ്റ്റ് ചെയ്യിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ’ ആംബുലൻസിൽ യാത്ര. ആംബുലൻസിന്18000 രൂപ നൽകി.’ വീട്ടൽ കയറാതെ വീടിന് പുറത്ത് ഷെഡിൽ താമസമാക്കി .വിടിന് പുറത്തുള്ള ടോയ്ലറ്റ് സ്വന്തമായി ഉപയോഗിച്ചു. വിട്ടുകാരെ അതുപയോഗിക്കുന്നത് തടഞ്ഞു . ഭക്ഷണം കഴിക്കുന്ന പാത്രം വീട്ടുകാരെ കൊണ്ട് തൊടാൻ സമ്മതിച്ചില്ല . സ്വയം കഴുകി വൃത്തിയാക്കി. ഭക്ഷണം ദൂരെ വെച്ച പാത്രത്തിൽ ഇട്ടു നൽകി. സ്വന്തമായി മാസ്കും ഗ്ലൗസും ഉണ്ടായാരുന്നതിനാൽ നാട്ടിലെ സന്നദ്ധ പ്രവർത്തകർ മാസ്കുമായി വന്നപ്പോൾ അവരുടെ നന്മയോർത്ത് മാസ്ക് കയ്യിലുണ്ടെന്ന് പറഞ്ഞ് ദൂരെ നിന്ന് തിരിച്ചയച്ചു. ഇന്നലെ ഈ വ്യക്തിക്ക് കോവിഡ്. സ്ഥിതികരിച്ചപ്പോൾ അധികൃതർക്ക് റൂട്ട് മാപ്പ് നൽകി അവരുടെ സഹായത്തോടെ നേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക്. ഈ സുഹൃത്തിന് പ്രൈമറി കോംണ്ടാക്ട് ആരുമില്ല. റൂട്ടമാപ്പിൽ ഒന്നും പറയാനില്ല. അഭിമാനിക്കേണ്ടിയിരിക്കുന്നു ‘ ഈ കാസർകോട്ടുകാരനെയോർത്ത്.