ഇന്ത്യയിലെ ആദ്യത്തെ കോവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്തു, സമ്പര്‍ക്കം പുലര്‍ത്തിയവരും നിരീക്ഷണത്തില്‍
ലോകത്തെ വിട്ടൊഴിയാതെ കൊറോണ ഭീതി. രാജ്യത്തെ ആദ്യ കൊവിഡ് 19 മരണം കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തു. കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖ് ആണ് കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടത്. 76 വയസ്സായിരുന്നു പ്രായം. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും നിരീക്ഷണത്തിലാണ്.
തീര്‍ത്ഥാടനത്തിനു ശേഷം സൗദിയില്‍ നിന്നും ഫെബ്രുവരി 29 നാണ് ഹുസൈന്‍ മടങ്ങിയെത്തിയത്. മാര്‍ച്ച് 10 നാണ് കൊവിഡ് 19 ചികിത്സയ്ക്കായി ഇദ്ദേഹത്തിന്റെ സാംപിള്‍ ശേഖരിച്ചത്. ആസ്തമയും രക്തസമ്മര്‍ദ്ദവും രോഗിക്ക് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ ഇതുവരെ അഞ്ച് പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം ഇന്ത്യയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 73 ആയി. രോഗബാധിതരില്‍ 56 പേര്‍ ഇന്ത്യക്കാരും 17 പേര്‍ വിദേശികളുമാണ്. ഇന്നലെ മാത്രമായി പുതുതായി 13 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.