അന്തരീക്ഷത്തില്‍ നിന്നും കുടിവെള്ളം; പരിസ്ഥിതി സൗഹാര്‍ദ സംരംഭവുമായി വയനാട്ടില്‍ നിന്നും മൂന്ന് വിദ്യാര്‍ത്ഥികള്‍
ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് അനുഭവിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ നിരവധിയാണ്. കേരളത്തിലെ പലയിടങ്ങളില്‍പ്പോലും കുടിവെള്ളത്തിന് ദൗര്‍ലഭ്യം നേടിരുന്നുണ്ട്. കുടിവെള്ള ദൗര്‍ലഭ്യത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ പുതു സംരംഭത്തെ പരിചയപ്പെടുത്തുകയാണ് വയനാട് മീനങ്ങാടി ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികള്‍.
അന്തരീക്ഷ ഊഷ്മാവില്‍ നിന്നും ശുദ്ധജലം ലഭ്യമാക്കുന്ന മെഷീന്‍ ആണ് വിദ്യാര്‍ത്ഥികള്‍ ഫ്ളവേഴ്‌സ് സ്റ്റുഡന്റ്‌സ് സ്റ്റാര്‍ട്അപ്പില്‍ പരിചയപ്പെടുത്തിയത്. ഇത്തരം മെഷീനുകല്‍ ഇന്ന് മാര്‍ക്കറ്റുകളില്‍ ലഭ്യമാണെങ്കിലും അവ പ്രവര്‍ത്തിക്കാന്‍ വൈദ്യുതിയുടെ സഹായം ആവശ്യമാണ്. എന്നാല്‍ ഋത്വിക്, അക്ഷയ്, ആഷ്‌ലിന്‍ എന്നിവരുടെ സംരംഭമായ ‘മിസ്റ്റര്‍ വാട്ടര്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന മെഷീന്‍ പ്രവര്‍ത്തിക്കുന്നത് പൂര്‍ണമായും സോളാര്‍ എനര്‍ജിയിലാണ്.
മഹാത്മാ ഗാന്ധിയുടെ ‘വേലയില്‍ വിളയുന്ന വിദ്യാഭ്യാസം’ എന്ന ആശയത്തില്‍ നിന്നും ഉടലെടുത്തതാണ് ഫ്‌ളവേഴ്‌സ് സ്റ്റുഡന്റ്‌സ് സ്റ്റാര്‍ട്അപ്പ്. പഠനത്തോടൊപ്പം നൂതന ആശയങ്ങള്‍ കണ്ടെത്തി, പ്രാവര്‍ത്തികമാക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ വലിയ വാതായനങ്ങള്‍ തുറക്കുകയാണ് ഈ പരിപാടി. വിവിധ കലാലയങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികളാണ് വേറിട്ട ആശയങ്ങളുമായി ഫ്‌ളവേഴ്‌സ് സ്റ്റുഡന്റ്‌സ് സ്റ്റാര്‍ട്അപ്പ് വേദിയിലെത്തുന്നത്.