സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഇല്ല; കാസര്‍ഗോഡ് ജില്ല പൂര്‍ണ്ണമായും അടച്ചിടും, വൈറസ് ബാധിത ജില്ലകളില്‍ കടുത്ത നിയന്ത്രണം
March 23, 2020
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഇല്ല. എന്നാല്‍ കാസര്‍ഗോഡ് ജില്ല പൂര്‍ണ്ണമായും അടച്ചിടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
അതേസമയം വൈറസ് ബാധിത ജില്ലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് 19 സ്ഥിരീകരിച്ച ജില്ലകള്‍ പൂര്‍ണ്ണമായും അടച്ചിടണമെന്ന് സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്നാല്‍ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലും ഉന്നതതല യോഗത്തിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
അതേസമയം കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തികള്‍ അടച്ചു. റോഡുകളിലും പാലങ്ങളിലും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.