ഉറക്കം കുറഞ്ഞാല്‍ മുടിയും കൊഴിയും
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചല്‍. പലതരത്തിലുള്ള എണ്ണകള്‍ മാറിമാറി ഉപയോഗിച്ച് പരീക്ഷിച്ചാലും പലപ്പോഴും മുടികൊഴിച്ചില്‍ കുറയണമെന്നില്ല. പലതരം കാരണങ്ങളുണ്ട് മുടികൊഴിച്ചിലിന് പിന്നില്‍. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിലും മുടി കൊഴിയും എന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കൃത്യമായി ഉറങ്ങാത്തവരില്‍ പോഷകങ്ങളുടെ ആഗീരണവും ഊര്‍ജ സംഭരണവുമൊക്കെ കുറയുന്നു. ശരീരത്തിന് ആവശ്യമായ രീതിയിലുള്ള വിശ്രമം ലഭിക്കാതെ വരുമ്പോള്‍ നിരവധിയായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു. മുടി അമിതമായി കൊഴിയുന്നതും ഇത്തരത്തില്‍ ഒരു ആരോഗ്യ പ്രശ്നമാണ്. മുടി കൊഴിയുന്നതിന് പുറമെ മുടിയുടെ കരുത്ത് നഷ്ടപ്പെടുന്നതിനും മുടിയുടെ തിളക്കം നഷ്ടപ്പെടുന്നതിനുമൊക്കെ ഈ ഉറക്കക്കുറവ് കാരണമാകും.
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സുഖകരമാക്കാം ഉറക്കവും
മനസിനും ശരീരത്തിനും ആവശ്യമുള്ള ഒന്നാണ് ഉറക്കം എന്നത്. സുഖകരമായ ആരോഗ്യത്തിന് സുഖകരമായ ഉറക്കവും അനിവാര്യം തന്നെ. എന്നാല്‍ ഇന്ന് പലവിധ കാരണങ്ങളാല്‍ സുഖകരമായ ഉറക്കം പലര്‍ക്കും നഷ്ടമാകുന്നു. ഉറക്കകുറവ് വിവിധങ്ങളായ രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. ചില കാര്യങ്ങളില്‍ ഒരല്പം ശ്രദ്ധ കൂടുതല്‍ കൊടുത്താല്‍ സുഖകരമായ ഉറക്കം സ്വന്തമാക്കാം
ജോലി ഭാരവും പഠനഭാരവുമൊക്കെ മറന്ന് സുഖമായി ഒന്നു ഉറങ്ങാന്‍ പലരും തെരഞ്ഞെടുക്കുന്നത് അവധി ദിവസങ്ങളെയാണ്. എന്നാല്‍ അവധി ദിവസങ്ങളില്‍ കൂടുതല്‍ ഉറങ്ങുന്നത് അത്ര ഗുണകരമല്ല. എല്ലാ ദിവസവും ഉറങ്ങുന്നതിനു വേണ്ടിയള്ള സമയത്തില്‍ ഒരു കൃത്യത വരുത്തേണ്ടത് അത്യാവശ്യമാണ്. ഓരോ ദിവസങ്ങളിലും വ്യത്യസ്ത സമയങ്ങള്‍ ഉറങ്ങാന്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉറക്കത്തിന്റെ താളം തെറ്റുന്നു. അതുകൊണ്ട് ഉറക്കത്തിനുള്ള സമയം കൃത്യമായി ക്രമീകരിക്കേണ്ടതുണ്ട്.
Read more: ശരീരം തളര്‍ന്നുപോയ നടനരികെ നിറഞ്ഞ സ്നേഹവുമായി വിജയ് സേതുപതി: വീഡിയോ
ലഹരി വസ്തുക്കളുടെയും മദ്യത്തിന്റെയുമെല്ലാം അമിതോപയോഗം ഉറക്കത്തെ ദോഷകരമായി ബാധിക്കും. ഉറക്കത്തിലേക്ക് പെട്ടെന്നു വഴുതിവീഴാന്‍ മദ്യം സഹായിക്കുമെങ്കിലും തുടര്‍ന്നുള്ള സുഖകരമായ ഉറക്കത്തെ മദ്യം തടസപ്പെടുത്തും. സുഖകരമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ വരും ദിവസവും ശാരീരികമായും മാനസികമായും ക്ഷീണം അനുഭവപ്പെടും.
ഫോണിന്റെയും കംപ്യൂട്ടറിന്റേയും അമിതോപയോഗവും സുഖകരമായ ഉറക്കത്തെ ദോഷകരമായി ബാധിക്കും. രാത്രിയില്‍ അധികസമയം ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നത് നല്ലതല്ല. ഉറങ്ങാന്‍ ഉദ്ദേശിക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നത് നിര്‍ത്തിവയ്ക്കുന്നതാണ് കൂടുതല്‍ ഉത്തമം.